Webdunia - Bharat's app for daily news and videos

Install App

ഓരോ രണ്ട് മിനിറ്റിലും ഒരു സോണറ്റ് വിറ്റഴിയ്ക്കുന്നു !

Webdunia
ഞായര്‍, 4 ഒക്‌ടോബര്‍ 2020 (16:29 IST)
സെൽടോസിനും കാർണിവൈലും പിന്നാലെ മൂന്നാമനത്തെ വാഹനം സോണറ്റിനെ വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് കിയ. കിയയുടെ സബ് കോംപാക്ട് എസ്‌യുവിയ്ക്ക് രാജ്യത്ത് വലിയ വരവേൽപ്പ് തന്നെയാണ് ലഭിയ്ക്കുന്നത്. ഓരോ രണ്ടുമിനിറ്റിലും ഒരു സോണറ്റ് വിറ്റഴിയ്ക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രതിദിന ശരാശരി 1000 യൂണിറ്റുകൾക്കുള്ള ബുക്കിങ് ആണ് ലഭിയ്ക്കുന്നത് എന്ന് കിയ മോട്ടോർസ് വ്യക്തമാക്കി. ആദ്യ ദിവസം തന്നെ 6,500 ബുക്കിങ്ങാണ് വാഹനം സ്വന്തമാക്കിയത്. 6.71 ലക്ഷം മുതൽ 11.99 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വില. ടെക് ലൈൻ ജി ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്.
 
 HTE, HTK, HTK+,HTX, HTX+,GTX+ എന്നിങ്ങനെയാണ് സോണറ്റിന്റെ വകഭേതങ്ങൾ. ഹ്യുണ്ടായ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
 
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലാണ് സോണറ്റ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 83 ബിഎച്ച്പി വരെ കരുത്ത് ഉത്പദിപ്പിയ്ക്കാനും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എഞ്ചിനൊപ്പം ഉണ്ടാവുക..
 
1.0 ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച് പി കരുത്ത് സൃഷ്ടിയ്ക്കും. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ ആറു സ്പീഡ് ഐഎംടി ഗീയർബോക്സിലും, ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭ്യമാകും. 1.5 ലീറ്റർ നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിന് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് ട്രാൻസ്മിഷനിൽ 100 ബി എച്ച്പി കരുത്തും 240 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കാനാകും. ഇതേ എൻജിന് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോസിൽ 115 ബിഎച്ച്പി വരെ കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments