ദളിതർക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനായി ആയുധം അകയ്യിൽവയ്ക്കാൻ ദളിതർക്ക് അവകാശം നൽകണം എന്ന് ചന്ദ്രശേഖർ ആസാദ്. രാജ്യത്തെ 20 ലക്ഷത്തൊളം വരുന്ന ദളിതർക്ക് ആയുധം കയ്യിൽവയ്ക്കാൻ ഉടൻ അധികാരം നൽകണം എന്നും തോക്കും പിസ്റ്റളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്സിഡി നൽകണം എന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
ആക്രമണങ്ങളെ സ്വയം പ്രതിരോധിച്ച് ജീവിയ്ക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട് എന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചന്ദ്രശേഖർ ആസാസിന്റെ പ്രതികരണം. സ്വയം പ്രതിരോധം തീർത്ത് ജീവിയ്ക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതർക്ക് തോക്ക് കൈവശംവയ്ക്കാനുള്ള അവകാശം നൽകാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. തോക്കുകളും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്സിഡിയും അനുവദിയ്ക്കണം. ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളം' ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു.