സെൽടോസിസ് ഇലക്ട്രിക് അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2020 (13:46 IST)
സെൽടോസ് എന്ന ആദ്യ വാഹനം കോണ്ട് തന്നെ ഇന്ത്യൻ വാഹന വിപണി കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് കിയ. ഈ സെഗ്‌മെന്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം എന്ന നേട്ടം സെൽടോസ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. സെൽടോസിന്റെ ഇലക്ട്രിക് പതിപ്പിനായാണ് ഇപ്പോൾ വാഹന പ്രേമികൾ കാത്തിരിയ്ക്കുന്നത്. സെൽടോസ് ഇവിയുടെ അടുത്ത വർധം ആദ്യം വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്റെ നിർമ്മാണം കിയ ആരംഭിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
ആദ്യം ചൈനീസ് വിപണിയിലാണ് വാഹനം എത്തുക. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന DYK ഓട്ടോമൊബൈൽ മാനുഫാക്‌ചറിംഗ് പ്ലാന്റിലായിരിയ്ക്കും കിയ സെൽടോസ് ഇവി നിർമിക്കുന്നത്.. ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് വാഹനം കോനയിലെ മോട്ടോർ ആയിരിയ്ക്കും സെല്‍റ്റോസിന് നൽകുക എന്നാണ് റിപ്പോർട്ടുകൾ. 39.2 കിലോവാട്ട് ബാറ്ററി പാക്കിൽ 134 ബിഎച്ച്‌പി പവറും 395 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന മോട്ടാറാണ് കോനയിലേത്. 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും വിപണിയിലുണ്ട്. 201 ബിഎച്ച്‌പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ ഉള്ളത്. ഇതുകൂടാതെ കിയ K3 ഇവി ഇലക്‌ട്രിക് മോട്ടോറും ഉപയോഗിച്ചേക്കാം. ഇന്ത്യയിൽ വാഹനം എപ്പോൾ എത്തുമെന്ന് വ്യക്തമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments