ഐപിഎലിൽ തിളങ്ങിയതിന് പിന്നാലെയാണ് ടി നടരാജൻ ഓസ്ട്രേലിയൻ പര്യടനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ പരിചയ സമ്പന്നരായ ഓസ്ട്രേലിയ ബറ്റ്സ്‌മാൻമാരെ അവരുടെ തട്ടകത്തിൽ തന്നെ നടരാജൻ കടന്നാക്രമിച്ചു. ടി20 അരങ്ങേറ്റത്തിലും താൻ മികച്ച ബൗളർ തന്നെ എന്ന് നടരാജൻ ലോകത്തോട് വിളിച്ചുപറഞ്ഞു. അടുത്ത വർഷം വരാനിരിയ്ക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ കരുത്തായി നടരാജൻ മാറുമെന്നാണ് ക്രിക്കറ്റ് ലോകം ആകെ വിലയിരുത്തുന്നത്. നായകൻ വിരാട് കോഹ്‌ലിയും അത് സമ്മതിയ്ക്കുന്നു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇതേ രീതിയിൽ ബൗളിങ് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചാൽ അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് നടരാജൻ വലിയ കരുത്താകുമെന്ന് വിരാട് കോഹ്‌ലി പറയുന്നു. 'മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും അഭാവത്തില്‍ സമ്മര്‍ദ്ദം ഏറെയുള്ളപ്പോൾ പോലും നിവർന്നുനിന്ന് കളിയ്ക്കാൻ നടരാജൻ സാധിച്ചു. കരിയറിൽ ആദ്യ രാജ്യാന്തര മത്സരങ്ങൾ കളിയ്ക്കുന്ന തരം എന്ന നിലയിൽ അത് ഏറെ ശ്രദ്ധേയമായ കാര്യം തന്നെയാണ്.  
 
									
										
								
																	
	 
	കഠിനാധ്വാനിയാണ് അവൻ. താൻ എന്താണ് ചെയ്യുന്നത് എന്നതിൽ അവൻ നല്ല ബോധ്യമുണ്ട്. ഒരു ഇടംകയ്യൻ ബൗളർ ഏതൊരു ടീമിനും മുതൽക്കുട്ടാണ്. ഇതേ രീതിയിൽ ബൗളിങ് മുന്നോട്ടുകൊണ്ടുപോകാൻ നടരാജനായാൽ ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് അത് വലിയ കരുത്താകും. അരങ്ങേറ്റ പര്യടനത്തിലെ നാല് മത്സരങ്ങളിൽ നിന്നുമായി എട്ട് വിക്കറ്റാണ് നടരാജൻ സ്വന്തമാക്കിയത്. അടുത്ത വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക.