Webdunia - Bharat's app for daily news and videos

Install App

മൂന്നാമന്റെയും വരവറിയിച്ച് കിയ, കോംപാക്ട് എസ്‌യുവിയുടെ സ്കെച്ച് പുറത്തുവിട്ടു !

Webdunia
ശനി, 25 ജനുവരി 2020 (15:28 IST)
ആദ്യ വാഹനത്തിലൂടെ ഇന്ത്യൻ വാഹന വിപണിയുടെ മനം കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് കിയ. കിയ ആദ്യം വിപണിയിലെത്തിച്ച സെൽടോസ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് അടുത്ത വാഹനം കാർണിവലും ഇന്ത്യൻ മണ്ണിലെത്താൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ മൂന്നാമന്റെ വരവിനെ കുറിച്ച് കിയ തന്നെ സൂചനകൾ നൽകിയിരിക്കുകയാണ്.
 
QYi എന്ന കോഡ് നാമനത്തിൽ അറിയപ്പെടുന്ന കോംപാക്‌ട് എസ്‌യുവിയെയാണ് കിയ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന മൂന്നാമൻ. വാഹനത്തിന്റെ സ്കെച്ച് കിയ തന്നെ പുറത്തുവിട്ടു. അടുത്ത മാസം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രീമിയം എം‌പിവി കാർണിവലിനൊപ്പം തന്നെ പുതിയ കോംപാക്ട് എസ്‌യുവിയെയും കിയ പ്രദർശിപ്പിക്കും എന്നാണ് സൂചന 'സോണറ്റ്; എന്നായിരിയ്ക്കും വാഹനത്തിന്റെ പേര് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
ബോൾഡ് ആയ ഡിസൈൻ ശൈലിയിൽ ഉള്ള വാഹനമായിരിക്കും സോണറ്റ് എന്ന് സ്കെച്ചിൽ നിന്നും വ്യക്തമാണ്. മസ്കുലറായ ബോഡി ലൈനുകളും ഡോറുകളിലേക്ക് നീളുന്ന ക്രോമിയം സ്ട്രിപ്പും, പിന്നിൽ നീണ്ട ടെയിൽ ലാമ്പുകളും സ്കെച്ചിൽ വ്യക്തമായി കാണാം. ടെയിൽ ലാമ്പുകൾ സെൽടോസിലേതിന് സമാനം എന്ന് തോന്നും. വെന്യുവിന്റെ പ്ലറ്റ്ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ.
 
വെന്യുവിൽ ഉപയോഗിച്ചിരിയ്ക്കുന്ന 1.0 ലിറ്റർ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിലും 1.4 ലിറ്റർ ഡീസൽ എഞ്ചിനിലുമായിരിക്കും കിയയുടെ പുതിയ കോംപാക്ട് എസ്‌യുവി എത്തുക. എഞ്ചിൻ ട്രാൻസ്മിഷനും വെന്യുവിന് സമാനം തന്നെയായിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.   

ഇമേജ് ക്രഡിറ്റ്സ്: സിങ് വീൽസ്  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments