Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെക്ടറിന്റെ വിജയം ആവത്തിക്കാൻ ഇ ഇസെഡ് എസ്, 27ന് വിപണിയിലേക്ക് !

ഹെക്ടറിന്റെ വിജയം ആവത്തിക്കാൻ ഇ ഇസെഡ് എസ്, 27ന് വിപണിയിലേക്ക് !
, വ്യാഴം, 16 ജനുവരി 2020 (17:18 IST)
ഇന്ത്യൻ മണ്ണിൽ അദ്യ വാഹനമായ ഹെക്ടർ പുറത്തിറക്കിയതിന് പിന്നാലെ ആദ്യ ഇലക്ട്രിക് എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണണിയിൽ എത്തിക്കുകയാണ് എംജി. ഇ ഇസെസ് എസിനെ എംജി ഡിസംബർ അഞ്ചിന് ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തിരുന്നു. വാഹനം ഈ മാസൻ 27ന് ഇന്ത്യൻ വിപണിയിലെത്തും. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗ്ലളൂരു, ഹൈദരാബാദ് ഡീലർഷിപ്പുകൾ വശി വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 50,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാം 
 
ഇന്ത്യയിലെ ആദ്യത്തെ ഇന്റെർനെറ്റ് ഇലക്ട്രിക് എസ്‌യുവിയാണ് എംജി ഇ ഇസെഡ് എസ് ഹ്യൂണ്ടായ്‌യുടെ കോന ഇലക്ട്രിക് എസ്‌യുവി മാത്രമാണ് ഇന്ത്യൻ വിപണിയിൽ എംജി ഇ ഇസെഡ് എസിന് എതിരാളി. വാഹനത്തെ വിപണിയിൽ അൺ‌വീൽ ചെയ്തു എങ്കിലും ഇസെഡ് എസ് ഇവിയുട്രെ വില സംബന്ധിച്ച വിവരങ്ങൾ എംജി പുറത്തുവിട്ടിട്ടില്ല. 20 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന് ഇന്ത്യയിൽ വില. കോം‌പാക്ട് എസ്‌യുവി ശ്രേണിയിലാവും വാഹനം വിൽപ്പനക്കെത്തുക.
 
4,314 എംഎം നീളവും 1,809 എംഎം വീതിയും 1,620 എംഎം ഉയരവുമുണ്ട് ഇസെഡ് എസ് ഇവിക്ക് 2,579 എംഎമ്മാണ് വീൽബേസ്. ക്രോം ഫിനിഷോടുകൂടിയുള്ള ഗ്രില്ലുകൾ, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ടോൺ ബംബാർ എന്നിവ വാഹനന്റെ മുൻ വശത്തിന് മികച്ച ലുക്ക് തന്നെ നൽകുന്നുണ്ട്. സ്റ്റൈലിഷായ ഇന്റീരിയറിൽ സ്മാർട്ട് ഫീച്ചറുകൾ വാഹനത്തിന്റെ പ്രത്യേകതയാണ്. അധികം സ്വിച്ചുകൾ ഇല്ലാത്ത കോക്പിറ്റ് സെന്റർ കൺസോൾ ആണ് ഇന്റീരിയറിൽ എടുത്തുപറയേണ്ട കാര്യം.
 
143 പിഎസ് പവറും 353 എൻ‌എം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിന് സാധിക്കും. ഒറ്റ ചാർജിൽ 340 കിലോമീറ്റർ താണ്ടാൻ വാഹനത്തിനാവും. 44.5 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഈ മോട്ടോറിന് വേണ്ട വൈദ്യുതി നൽകു. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്കിൽ നിന്നും പെൺകുട്ടികളുടെ ഫോട്ടോയെടുത്ത് അയയ്ക്കും, കെണിയിൽ വീഴുന്നവർക്ക് നഷ്ടമാകുന്നത് പതിനായിരങ്ങൾ