Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിറ്റെക്‌സ് ഓഹരിവിലയിൽ ഇന്നും കുതിപ്പ്: 20% വർധന

കിറ്റെക്‌സ് ഓഹരിവിലയിൽ ഇന്നും കുതിപ്പ്: 20% വർധന
, തിങ്കള്‍, 12 ജൂലൈ 2021 (13:30 IST)
കേരളം വിട്ട് തെലങ്കാനയിൽ നിക്ഷേപമിറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിനവും കിറ്റെക്‌സ് ഓഹരിവിലയിൽ വൻ കുതിപ്പ്. ഇന്ന് മാത്രം 20 ശതമാനത്തോളമാണ് ഓഹരിവില ഉയർന്നത്. ഒരാഴ്‌ച്ചക്കിടെ 46 ശതമാനത്തിന്റെ വർധനവാണ് കിറ്റെക്‌സിന്റെ ഓഹരിവിലയിൽ ഉണ്ടായത്.
 
ഇന്ന് ഉച്ചയ്ക്ക് മുൻപായി 168.20 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 19.67% വർധന‌വ്. കഴിഞ്ഞ 52 ആഴ്‌ച്ചകളിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന വിലയാണിത്. അതിനിടെ വ്യവസായ സൗഹൃദത്തിന് സിംഗിൾ വിന്റോ നടപ്പിലാക്കിയെന്ന് പറയുന്ന കേരളത്തിന്റെ അവസ്ഥ പൊട്ടകിണറ്റിൽ വീണ തവളയുടേതിന് സമാനമാണെന്നും കേരളത്തിൽ ഇനി നിക്ഷേപം നടത്തില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്ണാര്‍ക്കാട് വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് അവശനിലയില്‍