കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വാഹന വിപണിയില്‍ നേട്ടം കൊയ്‌തത് ആരാണെന്നറിയാമോ ?
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വാഹന വിപണിയില്‍ നേട്ടം
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ ആഭ്യന്തര വാഹന വിപണി കുറിച്ചിട്ടത് മികച്ച വില്‍പ്പന നേട്ടം. ഇന്നലെ വില്‍പ്പനക്കണക്ക് പുറത്തുവിട്ട പ്രമുഖ കമ്പനികളെല്ലാം നേട്ടമാണ് രുചിച്ചത്.
മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 8.1 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞമാസം 21 ശതമാനം വില്‍പ്പന വർദ്ധന സ്വന്തമാക്കിയ നിസാൻ, സാമ്പത്തിക വർഷത്തിൽ ആകെ കുറിച്ച നേട്ടം 45 ശതമാനമാണ്.
ഫോഡ് ഇന്ത്യ മാർച്ചിൽ 17.4 ശതമാനവും ടൊയോട്ട കിർലോസ്കർ കഴിഞ്ഞമാസം 81 ശതമാനം വില്‍പ്പനനേട്ടം കൊയ്‌തു. ടാറ്റാ മോട്ടോഴ്സ് കഴിഞ്ഞ സാമ്പത്തികവർഷം ആറ് ശതമാനം വളർച്ചയോടെ 5.42 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചപ്പോള്‍ ഇരുചക്ര വാഹന വിഭാഗമായ റോയൽ എൻഫീൽഡ് മൊത്തം വില്‍പ്പനയിൽ കഴിഞ്ഞമാസം 17 ശതമാനം നേട്ടമുണ്ടാക്കി.