Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെഡ്മി നോട്ട് 4ന് ശക്തനായ എതിരാളി; ലെനോവൊ കെ8 നോട്ട് വിപണിയില്‍

റെഡ്മി നോട്ട്4 നെ എതിരിടാന്‍ ലെനോവൊ കെ8 വിപണിയില്‍

റെഡ്മി നോട്ട് 4ന് ശക്തനായ എതിരാളി; ലെനോവൊ കെ8 നോട്ട് വിപണിയില്‍
, വ്യാഴം, 10 ഓഗസ്റ്റ് 2017 (17:20 IST)
ലെനോവൊയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ കെ8 നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി. 3ജിബി റാം/ 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ എത്തിയിട്ടുള്ളത്. യഥാക്രമം 12,999 രൂപയ്ക്കും 13,999 രൂപയ്ക്കും ഫോണുകള്‍ ലഭ്യമാകും.  
 
ഗോറില്ല ഗ്ലാസോട് കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സെല്‍ഫി പ്രിയര്‍ക്ക് ഏറെ പ്രിയങ്കരമാകുന്ന മുന്‍ വശത്ത് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 മെഗാ പിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. കൂടാതെ 13 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ വീതമുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയും ഫോണിലുണ്ട്.  
 
ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ടിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 4000mAh ബാറ്ററി, 4G VoLTE, dualband (2.4GHz and 5GHz) WiFi 802.11ac, Bluetooth v4.1, GPS/ AGPS, MicroUSB, 3.55 എംഎം ഓഡിയോ ജാക്ക് എന്നീ ഫീച്ചറുകളും ഫോണി;ഉണ്ട്. വിപണിയിലെ താരമായ റെഡ് മി നോട്ട് 4 ആയിരിക്കും നോട്ട് 8ന്റെ എതിരാളി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“അദ്ദേഹത്തിന് ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധം, എന്നെ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് കാണുന്നത്” - പൊലീസ് നീക്കത്തെ പൊളിച്ചടുക്കി ദിലീപ് - ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശങ്ങള്‍