Select Your Language

Notifications

webdunia
webdunia
webdunia
webdunia

1,999 രൂപ നല്‍കൂ... ലെനോവോ Z2 പ്ലസ് സ്വന്തമാക്കാം !

1,999 രൂപയ്ക്ക് 3GB RAM ലെനോവോ Z2 പ്ലസ്

lenovo
ലെനോവോയുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ Z2 പ്ലസിനു തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. 17,999 രൂപ വിലയുള്ള Z2 പ്ലസ് 3,000 രൂപ വില കുറച്ച് 14,999 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ 13000 രൂപയുടെ  എക്സേഞ്ച് ഓഫറും ഈ ഹാന്‍ഡ്സെറ്റിനു ഫ്ലിപ്കാർട്ട് നല്‍കുന്നുണ്ട്     
 
ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 32 ജിബി വേരിയന്റിലുള്ള Z2 പ്ലസ് വാങ്ങുകയാണെങ്കില്‍ 5 ശതമാനം ഇളവും ലഭ്യമാകും. കൂടാതെ 13,000 രൂപയുടെ എക്സേഞ്ച് ഓഫർ ലഭിക്കുകയാണെങ്കിൽ വെറും 1999 രൂപ നൽകിയാൽ Z2 പ്ലസ് സ്വന്തമാക്കാനും സാധിക്കും.  
 
5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 മെഗാപിക്സൽ ക്യാമറ, എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസർ, 3500 എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ സിം എന്നീ മികവാര്‍ന്ന സവിശേഷതകളാണ് ആൻഡ്രോയ്ഡ് മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുള്ളത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''ചെഗുവേരയെ മാതൃകയാക്കണമെന്നല്ല പറഞ്ഞത്'' - ക‌ളം മാറി ചവുട്ടി സി കെ പി?