Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാലക്‌സി നോട്ട് 8ന് മറുപണി നല്‍കാന്‍ എല്‍‌ജി വി 30 വിപണിയിലേക്ക് !

ആകര്‍ഷകമായ ഫീച്ചറുകളുമായ് എല്‍ജി വി 30

Phone
ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തോടെ ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി വിപണിയില്‍ സജീവമാകാന്‍ എല്‍ജി ഒരുങ്ങുന്നു. അതിന്റെ ആദ്യപടിയായി തകര്‍പ്പന്‍ ഫീച്ചറുകളോടു കൂടിയ എല്‍ജി വി30 എന്ന മോഡല്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. സെപ്തംബര്‍ 21ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണിന് 20000-30000 റേഞ്ചിലായിരിക്കും വില എന്നാണ് കരുതുന്നത്.
 
ആറിഞ്ച് നീളമുള്ള ബ്രൈറ്റ് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 2 കെ റെസലൂനോടു കൂടിയ സ്ക്രീനും ഫോണിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4ജിബി റാം,  64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്,  16 എംപി ഇരട്ട ക്യാമറ 5 എംപി സെല്‍ഫി ക്യാമറ, 3300 എംഎഎച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇതിനായി വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കും: നരേന്ദ്ര മോദി