Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മഹീന്ദ്ര; സ്‌പോര്‍ട്‌സ് ടൂറര്‍ മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍ !

Mahindra Mojo UT300
, വെള്ളി, 19 ജനുവരി 2018 (11:52 IST)
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയുമായി മഹീന്ദ്ര. തങ്ങളുടെ സ്പോര്‍ട്ട്സ് ബൈക്കായ മോജോ യുടി300 ഇനി മുതല്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്‍. മഹീന്ദ്രയുടെ പ്രീമിയം സ്‌പോര്‍ട്‌സ് ടൂററാണ് മോജോ യുടി300.
 
മോജോയ്ക്ക് ഇന്ത്യന്‍ റോഡില്‍ ക്ലിക്കാകാന്‍ തടസമായതും അതിന്റെ വിലയായിരുന്നു. എന്നാല്‍ അതിനുള്ള പരിഹാരമാണ് കമ്പനി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരിയിലായിരിക്കും വിലകുറഞ്ഞ ടൂററിന്റെ അവതരണമെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അപ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് ഈ ബൈക്കിലുള്ളത്. ഭാരക്കുറവും എടുത്തു പറയേണ്ട  സവിശേഷതയാണ്. 300സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ കരുത്തേകുന്ന ബൈക്കിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചോപ്പുകണ്ട കാളയെപ്പോലെ’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എംവി ജയരാജന്‍