Webdunia - Bharat's app for daily news and videos

Install App

ബുക്കിങ് 20,000 പിന്നിട്ട് മഹീന്ദ്ര ഥാർ മുന്നോട്ട്

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (14:37 IST)
ആഗസ്റ്റ് 15ന് വാാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു എങ്കിലും ഒക്ടോബർ രണ്ടാം തീയതിയാണ് മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചതും ബുക്കിങ് ആരംഭിച്ചതും. ഥാറിനായുള്ള ബുക്കിങ് 20,000 കടന്നു മുന്നേറുകയാണ്. അദ്യ നാലു ദിവസത്തിനുള്ളിൽ തന്നെ 9,000 ബുക്കിങ് ഥാർ സ്വന്തമാക്കിയിരുന്നു. 9.80 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് രണ്ടാം തലമുറ ഥാറിന്റെ എക്സ് ഷോറൂം വില. എന്നാൽ വാഹനത്തിനായി ആറുമാസം മുതൽ ഏഴുമാസം വരെ കാത്തിരിയ്ക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. 
 
ആദ്യം ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് 2021 ജനുവരിയിൽ ഡെലിവറി തീയതി നൽകിയിരുന്നു. ബുക്കിങ്ങുകൾ വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ 2021 മെയ്യ് വരെ ഡെലിവറി തീയതികൾ നീട്ടാൻ മഹീന്ദ്ര നിർബന്ധിതരായി. എന്നാൽ ഇത് മറികടക്കുന്നതിനായി നിർമ്മാണം വർധിപ്പിയ്ക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസം 2,000 വാഹനങ്ങളാണ് ഇപ്പോൾ നിർമ്മിയ്ക്കുന്നത് ഇത് 3,000 ആക്കി ഉയർത്താനാണ് തീരുമാനം. 
 
പെട്രോള്‍-ഡീസല്‍ എഞ്ചിനുകളിൽ എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ രണ്ട് സീരീസുകളിൽ എട്ട് വേരിയന്റുകളായാണ് ഥാര്‍ എത്തുന്നത്. എഎ.ക്സ് അഡ്വഞ്ചര്‍ സീരീസും എല്‍എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും. 150 ബിഎച്ച്‌പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബിഎച്ച്‌പി പവറും 300 ടോർക്കും സൃഷ്ടിയ്ക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments