Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോർച്യൂണറിനെ വീഴ്ത്താന്‍ സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറയുമായി മഹീന്ദ്ര !

ഫോർച്യൂണറിന് എതിരാളിയുമായി മഹീന്ദ്ര

ഫോർച്യൂണറിനെ വീഴ്ത്താന്‍ സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറയുമായി മഹീന്ദ്ര !
, വ്യാഴം, 5 ജനുവരി 2017 (09:26 IST)
ഫോർച്യൂണറിന് ശക്തനായ എതിരാളിയുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര എത്തുന്നു. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറയുമായായിരിക്കും മഹീന്ദ്ര എത്തുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നുതന്നെയായിരിക്കും പുതിയ ഫുൾ സൈസ് എസ് യു വിയെ മഹീന്ദ്ര വികസിപ്പിക്കുക..
 
webdunia
രാജ്യാന്തര വിപണിയിൽ രണ്ടാം തലമുറ റെക്സ്റ്റണായാണ് ഈ വാഹനം എത്തുന്നതെങ്കിലും ഇന്ത്യയിൽ മഹീന്ദ്രയുടെ ലേബലിൽ തന്നെയാകുംയിരിക്കും എത്തുക. സാങ്‌യോങ്ങിന്റെ റെക്സ്റ്റണിന്റെ ആദ്യ തലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം വന്‍‌പരാജയമായിരുന്നു. അതിനാലാണ്  മഹീന്ദ്രയുടെ ലേബലിൽ റെക്സ്റ്റണിന്റെ രണ്ടാം തലമുറയെ പുറത്തിറക്കാൻ കമ്പനി ആലോചിക്കുന്നത്. 
 
പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടായിരിക്കും വൈ 400 എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമാകും ഈ പുതിയ എസ് യു വിക്ക് ഉണ്ടാകുക. ആൻഡ്രോയിഡ് കണക്റ്റിവിറ്റിയോടു കൂടിയ 9.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടെൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, മാസാജിങ് ഫങ്ഷനോടു കൂടിയ സീറ്റുകൾ, പിന്നിലെ സീറ്റുകളുടെ ഹെഡ് റെസ്റ്റിൽ 10.1 ഇഞ്ച് സ്ക്രീന്‍ എന്നിവയും ഈ വാഹനത്തിലുണ്ടായിരിക്കും.
 
webdunia
പെട്രോൾ ഡീസൽ വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമായിരിക്കും. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 225 ബിഎച്ചിപി കരുത്തും 349 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക. എന്നാല്‍ 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിന് 184 ബിഎച്ചിപി കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. വാഹനം ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയയുടെ മരണത്തില്‍ ദുരൂഹത: എല്ലാ ഹര്‍ജികളും ഒമ്പതിന് പരിഗണിക്കുമെന്ന് ഹൈക്കോടതി