Webdunia - Bharat's app for daily news and videos

Install App

മഹീന്ദ്ര എക്സ് യു വി 300 പ്രണയദിനത്തിൽ പുറത്തിറങ്ങും !

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (18:41 IST)
യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിൽ മഹീന്ദ്രയുടെ എക്സ് യു വി 300 ഫെബ്രുവരി പതിനാല് പ്രണയതിനത്തിൽ എത്തുന്നു. വാഹനം ഫെബ്രുവരി മധ്യത്തോടെ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വാഹത്തിനായുള്ള ബുക്കിംഗും മഹീന്ദ്ര ആരംഭിച്ചിരുന്നു. 20,000രൂപ അഡ്വാൻസ് പെയ്‌മെന്റ് നൽകി മഹീന്ദ്രയുടെ മുഴുവൻ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാനാകും. 
 
മികച്ച സംവിധാനങ്ങൾ ഒരുക്കിയാണ് മഹീന്ദ്ര എക്സ് യു വി 300നെ നിരത്തുകളിൽ എത്തിക്കുന്നത്. ഓട്ടൊമാറ്റിക് ഹെഡ്‌ലാമ്പുകളും, വൈപ്പറുകളും വാഹനത്തിന്റേ എടുത്തു പറയേണ്ട സവിശേഷതകളാണ്. കാഴ്ചയിൽ ഒരു എസ് യു വിയുടെ രൂപഘടന തന്നെയാണ് വാഹനത്തിനുള്ളത്. മുൻപിലെ ചെറിയ ഗ്രില്ലുകളും സൈഡിലേക്ക് നീണ്ടുകയറുന്ന ഹെഡ്‌ലൈറ്റുകളും വാഹനത്തിന്എസ് യുവി ലുക്ക് നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. 
 
ഡ്യുവൽ സോൺ ക്ലൈമറ്റ് കൻ‌ട്രോൾ സിസ്റ്റം. ക്രൂ കൻ‌ട്രോൾ സിസ്റ്റം എന്നീ അത്യാധുനിക സംവിധാനങ്ങൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് ചെന്നാൽ ഡ്യുവവൽ ടോൺ ക്യാബിനാണ് വാഹനത്തിൽ ഉള്ളത്. കറുപ്പാണ് ഇന്റീരിയറിന്റെ പ്രധാന തീം. 8.0 ഇൻഫൊ‌ടെയിൻ‌മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം.
 
123 എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം എത്തുക. ഇതേ എഞ്ചിനുകളാണ് മഹീന്ദ്ര മരാസോയിലും ഉപയോഗിച്ചിരിക്കുന്നത്. സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഓട്ടൊമാറ്റിക് ട്രൻസ്മിഷൻ പിന്നീടാവും അവതരിപ്പിക്കുക.
 
മൈലേജിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് എക്സ് യു വി 300. ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം പെട്രോൾ വേരിയന്റിന് 17 കിലോമീറ്ററും, ഡീസൽ വേരിയന്റിന് 20 കിലോമീറ്ററുമാണ് കമ്പനി വാഗ്ധാനം ചെയ്യുന്ന ഇന്ധനക്ഷമത.
 
2020തോടുകൂടി വാഹത്തിന്റെ ഇലക്ട്രോണിക് മോഡലിനെയും വിപണിയിലെത്തിക്കാൻ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇ കെ യു വി 300 എന്നാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്ന പേര്. ഒറ്റ ചാർജ് 250 കിലോമീറ്റർ സഞ്ചരിക്കാനാകും എന്നതാണ് ഇലക്ടോണിക് പതിപ്പിന്റെ പ്രധാന സവിശേഷത. 150 കിലോമീറ്റർ വരെ വേഗതയിൽ ഈ വാഹനത്തിൽ സഞ്ചരിക്കാനാകും എന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments