Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജകീയം ഈ മടങ്ങിവരവ്, ചേതക്കിന്റെ നിർമ്മാണ വീഡിയോ പുറത്തുവിട്ട് ബജാജ്, വീഡിയോ !

രാജകീയം ഈ മടങ്ങിവരവ്, ചേതക്കിന്റെ നിർമ്മാണ വീഡിയോ പുറത്തുവിട്ട് ബജാജ്, വീഡിയോ !
, വെള്ളി, 1 നവം‌ബര്‍ 2019 (19:56 IST)
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിൽ തരംഗമായിരുന്ന ചേതക് മടങ്ങി വരുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ വാഹന പ്രേമികൾ കേട്ടത്. അടിമുടി മാറ്റത്തോടെ ന്യൂ ജനറേഷനായി ആണ് ബജാജ് വീണ്ടും വിപണിയിൽ എത്തുന്നത്. ഇലക്ട്രിക് പരിവേഷത്തിൽ എത്തുന്ന പുതിയ ചേതക്കിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
പൂനെയിലെ ചകാൻ പ്ലാന്റിൽ ചേതക്ക് ഇലക്ട്രിക്കിന്റെ നിർമ്മാണം ബജാജ് നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചേതക്കിന്റെ നിർമ്മാണ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബജാജ്. പുതിയ ചേതക്കിനെ ഒക്ടോബർ 17ന് ബജാജ് ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തിരുന്നു. അടുത്ത വർഷം ജനുവരിയോടെ വാഹനം വിപണിയിലെത്തും.  
 
ആദ്യ ഘട്ടത്തിൽ പൂനെയിൽ മാത്രമായിരിക്കും വാഹനം വിൽപ്പനെക്കെത്തുക പിന്നീട് ബംഗളുരുവിലും തുടർന്ന് മറ്റു പ്രമുഖ നഗരങ്ങളിലേക്കും എത്തും. ബജാജിന്റെ പുതിയ അർബണെറ്റ് ബ്രാൻഡിൽ പ്രീമിയം സ്കൂട്ടറായാണ് ചേതക്ക് വിപണിയിലെത്തുന്നത്. ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു. 
 
റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. സ്നാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാണ് ചേതക് ഇലക്ട്രിക് വിപണിയിൽ എത്തുക. സിറ്റി, സ്പോർട്ട്സ് എങ്ങിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും. സിറ്റി മോഡിൽ 95 മുതൽ 100 കിലോമീറ്റർ വരെയും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും. 
 
IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം ആയൺ ബാറ്ററിയാണ് ചേതക്കിൽ ഉണ്ടാവുക. എന്നാൽ വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ ഇലക്ട്രിക് ചേതക്കിന്റെ വില ബജാജ് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഒന്നര ലക്ഷത്തിൽ കൂടുതൽ വാഹനത്തിന് വില വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനുവേണ്ടി സഹോദരിയുടെ നഗ്നത ലൈവ് സ്ട്രീം ചെയ്തു, യുവതി അറസ്റ്റിൽ