Webdunia - Bharat's app for daily news and videos

Install App

മാസ്... മരണമാസ്, ഇത് 100 കോടി ക്ലബിലേക്കുള്ള മമ്മൂട്ടിയുടെ ‘യാത്ര’

Webdunia
ഞായര്‍, 10 ഫെബ്രുവരി 2019 (11:42 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് തെലുങ്ക് ചിത്രം ‘യാത്ര’ വന്നത്. വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. വൈഎസ്ആറിന്റെ മാനറിസങ്ങളും വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടിയിലൂടെ പുനര്‍ജനിക്കുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളിൽ നിന്നും മാത്രമായി ആദ്യദിനം ചിത്രം വാരിയത് 4 കോടിക്ക് മുകളിലാണ്. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കലക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചു.
 
ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയാണ് യു എസിൽ നിന്നും ലഭിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി 2.20 കോടിയിലധികം ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 6.90 കോടിയാണ് യാത്ര റിലീസ് ദിവസം സ്വന്തമാക്കിയത്. ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
 
മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായി യാത്ര മാറുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. തെലുങ്ക് പോലൊരു ഇൻഡസ്ട്രി ആയതിനാൽ തന്നെ 100 കോടി കളക്ഷൻ നേടാൻ ചിത്രത്തിനു കഴിയുമെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments