Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

ബോക്സോഫീസിനെ വിറപ്പിച്ച് മമ്മൂട്ടി, ആദ്യ ദിനം വാരിയത് 6 കോടി!

മമ്മൂക്ക
, ശനി, 9 ഫെബ്രുവരി 2019 (15:54 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് തെലുങ്ക് ചിത്രം ‘യാത്ര’ വന്നത്. വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. തെലുങ്ക് ജനതയുടെ നേതാവായിരുന്ന വൈ എസ് ആറിനെയാണ് ചിത്രത്തിലുടനീളം കണ്ടതെന്ന് അവർ സംശയമില്ലാതെ പറയുന്നു.  
 
ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷൻ അറിയാനാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ചിത്രം റെക്കോർഡുകൾ പലതും മാറ്റിക്കുറിക്കുമെന്ന് പ്രേക്ഷകപ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളിൽ നിന്നും മാത്രമായി ആദ്യദിനം ചിത്രം വാരിയത് 4 കോടിക്ക് മുകളിലാണ്.  
 
ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയാണ് യു എസിൽ നിന്നും ലഭിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി 2 കോടിയിലധികം ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 6.70 കോടിയാണ് യാത്ര റിലീസ് ദിവസം സ്വന്തമാക്കിയത്. ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു മനുഷ്യനാണ് മമ്മൂട്ടി നിങ്ങൾ? ‘പേരൻ‌പോ’ടെ മമ്മൂട്ടിയുടെ ‘യാത്ര’ !