Webdunia - Bharat's app for daily news and videos

Install App

കൂടുതൽ സുരക്ഷയുമായി മാരുതി സൂസൂക്കി ആൾട്ടോ 800 ഫെയ്സ് ലിഫ്റ്റ്, മത്സരം റെനോയുടെ ക്വിഡിനോട്!

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (14:39 IST)
മാരുതി സുസൂക്കിയുടെ എക്കണോമി കാറുകളിലെ ഒന്നാംസ്ഥാനത്താണ് ആൾട്ടോ 800. മാരുതി സുസൂക്കി 800നെ വീണ്ടും വിപണിയിൽ എത്തിക്കാൻ കമ്പനി ഉദ്ദേശിച്ചിരുന്നു എങ്കിലും അതിന് പകരമായി വിപണിയിൽ എത്തിയ കുഞ്ഞൻ കാറാണ് ആൾട്ടോ 800. വാഹത്തിന്റെ പുതിയ ഫെയിസ്‌ലിഫ്റ്റ് എഡിഷൻ മാരുതി സുസൂക്കിയുടെ ഡീലർഷിപ്പുകളിലേക്ക് എത്തി തുടങ്ങി. 
 
നിരവധി മാറ്റങ്ങളോടെയാണ് ആൾട്ടോ 800 ഉപയോക്താക്കളിലേക്ക് എത്തുന്നത്. സുരക്ഷക്കായി വാഹനത്തിൽ നിരവധി മാറ്റങ്ങൽ കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ആൾട്ടോ 800 ഫെയ്‌സ് ലിഫ്റ്റ് എഡിഷന്റെ പ്രധാന പ്രത്യേകത. വാഹനത്തിന്റെ ഡിസൈനിലും നേരിയ വ്യത്യാസങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
 
പുതിയ രീതിയിലുള്ള ഗ്രില്ലും, ബമ്പറുമാണ് ആൾട്ടോ 800ന്റെ ഡിസൈനിൽ കൊണ്ടുവന്നിരികുന്ന മാറ്റം, മുന്നിൽ മറ്റു മാറ്റങ്ങൾ ഒന്നു വരുത്തിയിട്ടില്ല. വാഹനത്തിന്റെ പിന്നിൽ ആൾട്ടോ 800 എന്നതിന് പകരം ആൾട്ടോ എന്ന് മാത്രമാണ് ഫെയിസ് ലിഫ്റ്റ് എഡിഷനിൽ ഉള്ളത്. സുരക്ഷക്കാണ് ഫെയിസ് ലിഫ്റ്റ് എഡിഷനിൽ കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്നത് എന്ന് പറയാം. എ ബി എസും, ഇ ബി ഡിയും ആൾട്ടോ 800 ഫെയ്സ് ലിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 
 
റിവേഴ്സ് പാർകിംഗ് സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ ആൻഡ് കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ സുരക്ഷാ സംവിധാനങ്ങളും ആൽട്ടോ 800 ഫെയിസ് ലിഫ്റ്റിൽ ഉണ്ടാകും. വാഹനത്തിന്റെ അടിസ്ഥാന വേരിന്റുകളിൽ സ്റ്റാൻഡേർഡ് ഡ്രൈവർ സൈഡ് എയർ ബാഗും. ഉയർന്ന വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും ഉണ്ടാകും. എന്നാൽ എഞ്ചിനിൽ മാറ്റങ്ങൽ ഒന്നു വരുത്തിയിട്ടില്ല. 
 
49 ബി എച്ച് പി കരുത്തും 69 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 0.8 ലിറ്റർ പെട്രോൽ എഞ്ചിൻ തന്നെയാണ് ആൾട്ടോ 800 ഫെയിസ് ‌ലിഫ്റ്റിലും ഉണ്ടാവുക. 2.67 ലക്ഷം രൂപയാണ് ആൾട്ടോ 800ന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില. എന്നാൽ ഫെയ്സ് ലിഫ്റ്റ് എഡിഷന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. 10,000 മുതൽ 20,000 രൂപ വരെയാണ് മാറ്റം പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ ആൾട്ടോ 800 ഫെയിസ് ലിഫ്റ്റ് റെനോയുടെ ക്വിഡിന് വെല്ലുവിളി ഉയർത്തും എന്നാണ് മാരുതി സുസൂക്കിയുടെ കണക്കുകൂട്ടൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments