വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ വാസുകി. തിരുവനന്തപുരത്തെ കോവളത്തിൽ 151-ആം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടർ അറിയിച്ചു.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ  നിലവില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കില്‍ വ്യക്തമാക്കി. 
 
									
										
								
																	
	 
	തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി പരാതിയുയര്‍ന്നിരുന്നു. ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.   
 
									
											
							                     
							
							
			        							
								
																	
	 
	വോട്ടിംഗ് യന്ത്രത്തിൽ പാളിച്ച കണ്ടെത്തിയ സാഹചര്യത്തിൽ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.