Webdunia - Bharat's app for daily news and videos

Install App

ലോകത്തെ മികച്ച കാറുകള്‍ക്കുള്ള അവാര്‍ഡ് നേട്ടത്തിനരികില്‍ ബലേനോയും ഇഗ്‌നിസും !

ലോകത്തെ മികച്ച കാറുകളാകാൻ ഇഗ്‍നിസും ബലേനൊയും

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (10:43 IST)
ലോകത്തിലെ ഏറ്റവും മികച്ച കാറായി മാറാന്‍ മാരുതി സുസുക്കി ബലേനോയും സുസുക്കി ഇഗ്‌നിസും. ലോകത്തില്‍ ഈ വർഷം പുറത്തിറങ്ങിയ നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകളുടെ ഗണത്തിലേയ്ക്കാണ് ഇരു വാഹനങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ബിഎം‍ഡബ്ല്യു ഐ3, സിട്രോൺ സി3, ഫോർഡ് കാ പ്ലസ് തുടങ്ങിയ കാറുകളുമായാണ് ബലേനോയും ഇഗ്‌നിസും മത്സരിക്കുക. 
 
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ‌ നിന്നുള്ള 73 ഓട്ടോമൊബൈൽ ജേർണലിസ്റ്റുകളായിരിക്കും മികച്ച കാറിനെ തിരഞ്ഞെടുക്കുക. നിലവില്‍ ജപ്പാന്‍ വിപണിയിലുള്ള ഇഗ്‌നിസ് ഇന്ത്യയിൽ അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. പെട്രോൾ ഡീസൽ എന്നീ വകഭേദങ്ങളുമായായിരിക്കും വാഹനം വിപണിയിലെത്തുക. 1.2 ലീറ്റർ‌ പെട്രോള്‍, 1.3 ലീറ്റർ ഡീസൽ എൻജിനുകളായിരിക്കും വാഹനത്തിലുണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽക്കുന്ന ആദ്യകാര്‍ എന്ന ഖ്യാതിയാണ് ബലേനോയ്ക്കുള്ളത്. ബലേനോയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ വിപണിയില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹോണ്ട ‘ജാസ്’, ഹ്യൂണ്ടായ് ‘ഐ 20’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോടാണ് ബലേനൊ മത്സരിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments