Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്കറ്റിലൊതുങ്ങുന്ന വില, സ്‌പോര്‍ട്ടിയര്‍ ലുക്ക്; മാരുതിയുടെ കരുത്തന്‍ ബലേനൊ ആര്‍എസ്!

മാരുതിയുടെ കരുത്തന്‍ ബലേനൊ പുറത്തിറങ്ങി

പോക്കറ്റിലൊതുങ്ങുന്ന വില, സ്‌പോര്‍ട്ടിയര്‍ ലുക്ക്; മാരുതിയുടെ കരുത്തന്‍ ബലേനൊ ആര്‍എസ്!
, ഞായര്‍, 5 മാര്‍ച്ച് 2017 (12:10 IST)
മാരുതി സുസുക്കിയുടെ കരുത്തു കൂടിയ ഹാച്ച്ബാക്ക് ബലേനൊ ആര്‍എസ് വിപണിയിലെത്തി‍. സുസുക്കിയുടെ നെക്സ്റ്റ് ജനറേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ബലേനോ ആര്‍എസിന് ഭാരക്കുറവും കൂടുതല്‍ സുരക്ഷയുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 8.69 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂമില്‍  വാഹനത്തിന്റെ വില. 
 
webdunia
ഒരു ലീറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനാണ് ബലേനൊ ആര്‍എസിന് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും 1700-4500 വരെ ആര്‍പിഎമ്മില്‍ 150 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ബ്ലാക്ക് തീമിലുള്ള മുന്‍ഗ്രില്ലുകള്‍, കറുത്ത അലോയ് വീലുകള്‍, ഡേടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് കാറിനെ കൂടുതല്‍ സ്റ്റൈലിഷും സ്‌പോര്‍ട്ടിയറുമാക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. വെറും 12 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കീമി വേഗത കൈവരിക്കുമെന്ന് കമ്പനി അറിയിച്ചു.      
 
webdunia
മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍പ്പനയ്‌ക്കെത്തുന്ന ഈ പുതിയ ബലേനൊയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാരുതിയുടെ ആദ്യ പെര്‍ഫോമന്‍സ് ഹാച്ച്ബാക്കായ ബലേനൊ ആര്‍എസ്, പുന്തോ അബാര്‍ത്ത്, പോളോ ജിടി ടിഎസ്‌ഐ എന്നീ വാഹനങ്ങളുമായായിരിക്കും മത്സരിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊട്ടിയൂരില്‍ വൈദികനില്‍ നിന്നുണ്ടായത് ഹീനമായ പ്രവൃത്തി, ഇയാളെ ഒരു കൊടും ക്രിമിനലിനെ പോലെ കൈകാര്യം ചെയ്യണം: എകെ ആന്റണി