Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിൽപ്പന വർധിച്ചു, വാഹനങ്ങളുടെ നിർമ്മാണം വർധിപ്പച്ച് മാരുതി സുസൂക്കി

വിൽപ്പന വർധിച്ചു, വാഹനങ്ങളുടെ നിർമ്മാണം വർധിപ്പച്ച് മാരുതി സുസൂക്കി
, ചൊവ്വ, 10 ഡിസം‌ബര്‍ 2019 (21:25 IST)
വില്‍പ്പന വര്‍ധിച്ചതോടെ, വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച്‌ മാരുതി സുസുക്കി. വിപണിയി കടുത്ത മാന്ദ്യം നെരിട്ടതോടെ കഴിഞ്ഞ ഒൻപത് മസത്തൊളമായി വാഹനങ്ങളുടെ നിർമ്മാണം മാരുതി സുസൂക്കി കുറച്ചിരുന്നു. വാഹനങ്ങളുടെ വിൽപ്പന വർധിച്ചതോടെയാണ് നിർമ്മാണം നാല് ശതമാനം വർധിപ്പിച്ചത്,  
 
2018 നവംബറില്‍ 1,35,946 യൂണിറ്റ് മാത്രമായിരുന്നു ഉത്പാദനം എങ്കിൽ 2019 നവംബറില്‍ മൊത്തം 1,41,834 യൂണിറ്റുകള്‍ കമ്പനി ഉത്പാദിപ്പിച്ചു. 4.33 ശതമാനമാണ് കമ്പനി ഉത്പാദനം വർധിപ്പിച്ചത്. ബ്രെസ, എര്‍ട്ടിഗ, എസ്സ്-ക്രോസ് തുടങ്ങിയ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 18 ശതമാനം ഉത്പാദന വര്‍ധന നേടാൻ മാരുതി സുസൂക്കിക്കായി
 
എന്നാല്‍, ആള്‍ട്ടോ, വാഗണ്‍ആര്‍, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയടങ്ങിയ മിനി, കോപാക്‌ട് വിഭാഗത്തില്‍ ഉത്പാദനം 20.16 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം 2020 ജനുവരി മുതല്‍ എല്ലാ മോഡലുകൾക്കും മാരുതി സുസൂക്കി വില വർധിപ്പിക്കും. ഇക്കാര്യം നേരത്തെ തന്നെ മാരുതി സുസൂക്കി വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ ബിൽ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി