Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെനോ ക്വിഡിനെ തറപറ്റിക്കാന്‍ ആള്‍ട്ടോ K10 ന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ആള്‍ട്ടോ K10 പ്ലസ് !

മുഖം മിനുക്കി ആള്‍ട്ടോ K10 Plus വിപണിയില്‍

Maruti Suzuki
, തിങ്കള്‍, 27 മാര്‍ച്ച് 2017 (10:24 IST)
രാജ്യത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങളെ ലക്ഷ്യമിട്ട് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് ആള്‍ട്ടോ K10 ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനുമായി എത്തുന്നു. ആള്‍ട്ടോ K10 പ്ലസ് എന്ന പേരിലാണ് ഈ വേര്‍ഷന്‍ വിപണിയെത്തിയിട്ടുള്ളത്. ടോപ് എന്‍ഡ് വേരിയന്റായ വിഎക്സ്ഐ യില്‍ മാത്രമാണ് ആള്‍ട്ടോ K10 പ്ലസിനെ മാരുതി അണിനിരത്തിയിട്ടുള്ളത്. 3.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹി ഷോറൂമിലെ വില.
 
എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപോലെ ശ്രദ്ധ ചെലുത്തിയാണ് ആള്‍ട്ടോ K10 പ്ലസിനെ അവതരിച്ചിരിക്കുന്നത്. ഡോര്‍ മൗള്‍ഡിങ്ങ്, ക്രോം ബെല്‍റ്റ് ലൈന്‍, ക്രോം ഫിനിഷിംഗോട് കൂടിയ ഫോഗ് ലാമ്പ് ഹൗസിങ്ങ് എന്നിവയാണ്  എക്‌സ്റ്റീരിയറിനെ മനോഹരമാക്കുന്നത്. അതോടൊപ്പം റിയര്‍ സ്‌പോയിലര്‍, പാര്‍ക്കിംഗ് സെന്‍സര്‍, ക്രോം വീല്‍ ആര്‍ച്ചസ്, ബോഡി കളറിന് അനുയോജ്യമായ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
 
webdunia
ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ മാരുതി ഇത്തവണ ശ്രദ്ധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, പിയാനോ ഫിനിഷിങ്ങോട് കൂടിയ ഓഡിയോ കണ്‍സോള്‍ എന്നിങ്ങനെയുള്ള ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തിലുള്ള ഫീച്ചറുകളും പുതിയ ആള്‍ട്ടോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തന്നെ മുന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഈ ആള്‍ട്ടോ K10 പ്ലസിനും കരുത്തേകുന്നത്. 
 
webdunia
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എജിഎസ് എന്നീ ഓപ്ഷനുകളില്‍ ആള്‍ട്ടോ K10 പ്ലസ് ലഭ്യമാകും. എന്‍ട്രി ലെവല്‍ ശ്രേണിയില്‍ റെനോ ക്വിഡില്‍ നിന്നും ഇപ്പോള്‍ മാരുതി നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ പുതിയ ആള്‍ട്ടോ K10 പ്ലസ്സിനു സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്ത് ഏറ്റവും ഹിറ്റായ ആള്‍ട്ടോ സിരീസിന്റെ മുഖമുദ്രയില്‍ മാറ്റം വരുത്തുക എന്നതുകൂടിയാണ് ആള്‍ട്ടോ K10 പ്ലസ്സിലൂടെ മാരുതി സുസൂക്കി ലക്ഷ്യം വെക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവം അശുദ്ധം; പൊതുവേദിയിൽ എം എം ഹസ്സനെ ചോദ്യം ചെയ്ത് പെൺകുട്ടി