Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാരുതിയുടെ കുഞ്ഞൻ ഹാച്ച്‌ബാക്ക് എസ് പ്രെസ്സോയുടെ രേഖാചിത്രം പുറത്ത് !

മാരുതിയുടെ കുഞ്ഞൻ ഹാച്ച്‌ബാക്ക് എസ് പ്രെസ്സോയുടെ രേഖാചിത്രം പുറത്ത് !
, ശനി, 21 സെപ്‌റ്റംബര്‍ 2019 (18:02 IST)
മാരുതി സുസൂക്കി ഉടൻ വിപണിയിലെത്തിക്കുന്ന കുഞ്ഞൻ ഹാച്ച്‌ബാക്ക് എസ് പ്രെസ്സോയുടെ രേഖാ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു സ്പോട്ടീവ് ആയ കുഞ്ഞൻ ഹാച്ചിനെ ഈമാസം 30നാണ് മരുതി സുസൂക്കി വിപണിയിൽ എത്തിക്കുന്നത്. 2018ലെ ന്യുഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി സുസൂക്കി എസ് പ്രെസ്സോ ഒരുക്കിയിരിക്കുന്നത്.
 
കൺസപ്റ്റ് മോഡലിൽനിന്നും വലിയ മാറ്റങ്ങൾ ഒന്നും രേഖാചിത്രത്തിൽ ഇല്ല. ബ്രെസയിലേതിന് സമാനമായ ഗ്രില്ലുകൾ രേഖാ ചിത്രത്തിൽ കാണാം എന്നതാണ് കാഴ്ചയിലെ പ്രധാന മാറ്റം. ഗ്രില്ലുകളിലേക്ക് ഒഴുകി ചേരുന്ന രീതിയിലാണ് ഹെഡ്‌‌ലാമ്പുകൾ. മസ്കു‌ലറായ വലിയ ബംബറും രേഖാചിത്രത്തിൽനിന്നും വ്യക്തമാണ്. 3565 എംഎം നീളവും 1520 എംഎം വീതിയും 1564 എംഎം ഉയരവുമാണ് വഹനത്തിന് ഉള്ളത്. 2380 എംഎമ്മാണ് വാഹനത്തിന്റെ വീൽബേസ്. 
 
മാരുതിയുടെ പുത്തൻ തലമുറ ഹെർടെക്‌ട് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ഹാച്ച്‌ബാക്കാണെങ്കിലും സ്പോർട്ടീവ് ആയ ഒരു ചെറു എസ്‌യുവിയുടെ ഡിസൈൻ ശൈലിയിലാണ് വാഹനത്തിന്റെ രൂപകൽപ്പന. റേനോ ക്വിഡ് ഉൾപ്പടെയുള്ള ചെറു കാറുകളെയാണ് എസ് പ്രസ്സോ എതിരിടുക 3.70 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. 67 ബിഎച്ച്‌പി കരുത്തും 91 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിക്കൻ വാങ്ങാനെത്തിയ ഒൻപത് ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി, കടയുടമ പിടിയിൽ