Webdunia - Bharat's app for daily news and videos

Install App

മാരുതി സുസൂക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം 'എക്സ്എൽ‌5', 2021ൽ വിപണിയിലേയ്ക്ക്

Webdunia
തിങ്കള്‍, 13 ജൂലൈ 2020 (13:26 IST)
മുംബൈ: മാരുതി സുസൂക്കി ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ പേര് എസ്ക്എൽ 5 ആയിരിയ്ക്കുമെന്ന് റിപ്പോർട്ടുകൾ. മാരുതിയുടെ ടോൽബോയ് ഹാച്ച്ബാക്ക് വാഗൺ ആറിനെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും ഈ വാഹനം ഒരുങ്ങുക, ആദ്യ ഇലക്ട്രിക് വാഹനം 2021ൽ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും വിൽപ്പന.
 
ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം സഞ്ചരിയ്ക്കാൻ സധിയ്ക്കുന്നതായിരിയ്ക്കും മാരുതി സുസൂക്കിയുടെ ഇലക്ട്രിക് വാഹനം. പുതുതലമുറ വാഗണ്‍ ആറിനും സുസുക്കി സോളിയോയ്‌ക്കും സമാനമായി ടാള്‍ബോയ് ഡിസൈനിലാണ് എക്സ്എൽ 5 എത്തുക. എന്നാൽ വാഹനം കാഴ്ചയിൽ വാഗൺ ആറിൽനിന്നും തീർത്തും വ്യത്യസ്തമായിരിയ്ക്കും. മെലിഞ്ഞ ഗ്രില്ലും, സ്പ്ലിറ്റ് ഹെഡ്‌ലാംപുകളുമാണ് വാഹനത്തിന്റെ മുന്നിൽ പ്രധാനമായും പ്രതീക്ഷിയ്ക്കുന്ന മാറ്റം. 
 
ഇടതുവശത്ത് മുന്നിലേയും പിന്നിലേയും ചക്രങ്ങള്‍ക്ക് മുകളിലായി രണ്ട് ചാര്‍ജിങ് പോയിന്റുകള്‍ വാഹനത്തിലുണ്ടാകും. ഇഗ്നിസിൽ ഉപയോഗിക്കുന്ന 15 ഇഞ്ച് അലോയ് വീലുകളിലാണ് എക്‌സ്‌എല്‍ 5ൽ വരുന്നത്. കാബിന്‍ രൂപകല്‍പ്പന വാഗണ്‍ആര്‍ ഹാച്ച്‌ബാക്കിന് സമാനമായിരിയ്ക്കും. സുസുക്കിയുടെ 7.0 ഇഞ്ച് 'സ്മാര്‍ട്ട്‌പ്ലേ' ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഇന്റീരിയറിൽ പ്രതീക്ഷിയ്ക്കുന്നവയാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ലഭ്യമായിരിയ്ക്കും. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച്‌ ഏഴ് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

അടുത്ത ലേഖനം
Show comments