എസ്‌യുവി നിരയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കരുത്തുറ്റ AMG കളുമായി മെഴ്‌സിഡീസ് ബെന്‍സ് !
കരുത്തുറ്റ AMG എസ്‌യുവിയുമായി ബെന്‍സ് ഇന്ത്യയില്‍
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി നിരയിലേക്ക് പുതിയ രണ്ട് മോഡലുകളുമായി മെഴ്‌സിഡീസ് ബെന്‍സ്. മെഴ്‌സിഡീസ് AMG G 63 എഡിഷന്‍ 463, മെഴ്‌സിഡിസ് AMG GLS 63 എന്നീ രണ്ട് കരുത്തുറ്റ മോഡലുകളെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. AMG G 633 എഡിഷന്‍ 463 പതിപ്പിന് 2.17 കോടി രൂപയും AMG GLS 63 പതിപ്പിന് 1.58 കോടി രൂപയുമാണ് പൂനെ എക്‌സ്‌ഷോറൂമിലെ വില.
മെഴ്‌സിഡീസിന്റെ ഐക്കണിക് മോഡല്‍ AMG G 63 എന്ന എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് AMG 633 എഡിഷന്‍ 463. ബെന്ദിന്റെ ഡെസിക്‌നോ പ്ലാറ്റ്‌ഫോമിലാണ് ഇരുമോഡലുകളുടേയും നിര്‍മാണം. ഈ ശ്രേണിയിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമെന്‍സ് എസ്‌യുവിയാണ് AMG GLS 63. വെറും 4.6 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലേക്കെത്താന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.
AMG G 63യില്‍ 5.5 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 5500 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 760 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. AMG സ്പീഡ്ഷിഫ്റ്റ് പ്ലസ് 7Gട്രോണിക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിനുള്ളത്‍. എന്നാല്‍ 5.5 ലിറ്റര്‍ V8 ബൈടര്‍ബോ എന്‍ജിനാണ് AMG GLS 63യില്‍ ഉള്‍പ്പെടുത്തിയത്. 577 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുക.