Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരക്ഷയിൽ ഇവനെ വെല്ലാൻ മറ്റാരുമില്ല, ബെൻസിന്റെ പരീക്ഷണാത്മക സുരക്ഷാ വാഹനം ഇന്ത്യയിൽ !

സുരക്ഷയിൽ ഇവനെ വെല്ലാൻ മറ്റാരുമില്ല, ബെൻസിന്റെ പരീക്ഷണാത്മക സുരക്ഷാ വാഹനം ഇന്ത്യയിൽ !
, ശനി, 23 നവം‌ബര്‍ 2019 (16:45 IST)
പരീക്ഷണാടിസ്ഥാനത്തിലുള്ള സുരക്ഷാ വാഹനം ESF 2019നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മെഴ്സിഡെസ് ബൻസ്. ഡൽഹിയിൽ നടന്ന സേഫ് റോഡ് സമ്മിറ്റിന്റെ രണ്ടാം എഡിഷനിൽ കേന്ദ്ര ഗതാഗത ഉപരതില വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ സാനിധ്യത്തിലാണ് മെഴ്സിഡെസ് ബെൻസ് ESF 2019നെ വിപണിയിൽ അവതരിപ്പിച്ചത്.
 
പുതിയ ജിഎൽഇ എസ്‌യുവിയുടെ അടിസ്ഥാനത്തിലാണ് ESF 2019 എന്ന അതീവ സുരക്ഷാ വാഹനത്തെ ബെൻസ് ഒരുക്കിയിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന സാകേതികവിദ്യയും സംവിധാനങ്ങളുമാണ് ബെൻസ് വാഹനത്തിൽ ഒരുക്കിയിരികുന്നത്. ഓട്ടോമാറ്റിക് ഡ്രൈവിങ് സംവിധാനമാണ് വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്ന്. 
 
ഏതുതരം റോഡ് ആക്സിഡന്റുകളെയും സെൻസറുകളുടെ സഹായത്തോടെ മുൻകൂട്ടി തിരിച്ചറിയാനും ചെറുക്കാനും വാഹനത്തിന് സാധിക്കും എന്നാണ് ബെൻസ് അവകാശപ്പെടുന്നത്. കാൽനട യാത്രക്കാരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.  
 
അടിയന്തര സാഹചര്യങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വാണിങ് ലൈറ്റ് സംവിധാനം വാഹനത്തിന്റെ ബോഡിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പിൻ സീറ്റുകളിൽ എയർ ബാഗുകളും. പ്രീ സേവ് ചൈൽഡ് എന്ന നൂതന സംവിധാനവും വാഹനത്തിൽ ഉണ്ട്. പ്ലഗ് ഇൻ ഹൈബ്രിഡ് പവർട്രെയിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീരാമന്റെ പേരെഴുതിയ വസ്ത്രംകൊണ്ട് മാറ് മറച്ചു, ഗ്ലാമർ ചിത്രം വിവാദമായതിന് പിന്നാലെ നടിക്കെതിരെ കേസ് !