എസ്‌യുവി ശ്രേണിയിലെ ആഡംബര കൊട്ടാരം; മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ !
മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘ സെലിബ്രേഷന്‍ എഡിഷന്‍‘ ഇന്ത്യയില്‍
മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായാണ് പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളിലും സെലിബ്രേഷന്‍ എഡിഷനെ വിപണിയിലെത്തിച്ചിരിക്കുന്നത്. 50.86 ലക്ഷം രൂപയാണ് ജിഎല്‍സി 220ഡി സെലിബ്രേഷന്‍ എഡിഷന്റെ ഡല്‍ഹി ഷോറൂം വില.
വാഹനത്തിന്റെ പുറത്തും അകത്തുമെല്ലാം ചില്ലറ മിനുക്കുപണികളോടെയാണ് സെലിബ്രേഷന്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. എല്‍ഇഡി ലോഗോ പ്രൊജക്ടര്‍, ഗാര്‍മിന്‍ മാപ് പൈലറ്റ്, ഹൈ ഗ്ലോസ് ബ്ലാക്കിലുള്ള എക്‌സ്റ്റീരിയര്‍ മിറര്‍ ഹൗസിംങ്, സ്‌പോര്‍ട്‌സ് പെഡലുകള്‍ എന്നിങ്ങനെ ഒട്ടനവധി പുതുമകള്‍ ഈ എസ് യു വിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങളല്ലാതെ മെക്കാനിക്കല്‍ സംബന്ധിച്ച മാറ്റങ്ങളൊന്നും കമ്പനി ഈ എസ്‌യുവില്‍ വരുത്തിയിട്ടില്ല. അതെ 2.0ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 2.1 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എന്‍ജിനുമാണ് സെലിബ്രേഷന്‍ എഡിഷന് കരുത്തേകുന്നത്. 245 ബിഎച്ച്പി കരുത്തും 370ഏന്‍എം ടോര്‍ക്കുമാണ് ഇതിലെ പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുക.
അതേസമയം 170 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇരുവകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെര്‍സിഡസിന്റെ എസ് യുവി നിരയില്‍ ഏറ്റവും കരുത്തേറിയൊരു വാഹനമാണ് ജിഎല്‍സി. സെലിബ്രേഷന്‍ എഡിഷനിലൂടെ ജിഎല്‍സിയുടെ പ്രചാരം വര്‍ധിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.