Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്യാധുനിക ഓട്ടോമാറ്റിക് ടെക്‌നോളജി, ഗ്ലോസ്റ്ററിന്റെ ടീസർ പുറത്തുവിട്ട് എംജി; വീഡിയോ !

അത്യാധുനിക ഓട്ടോമാറ്റിക് ടെക്‌നോളജി, ഗ്ലോസ്റ്ററിന്റെ ടീസർ പുറത്തുവിട്ട് എംജി; വീഡിയോ !
, വ്യാഴം, 13 ഓഗസ്റ്റ് 2020 (12:20 IST)
ഹെകടർ പ്ലസിന് പിന്നാലെ ഗ്ലോസ്റ്ററിന്റെ വരവറിയിച്ച് വാഹനത്തിന്റെ ടീസർ പുറത്തുവിട്ട് ചൈനീസ് ഉടമസ്ഥതയിലൂള്ള ഐകോണിക് ബ്രിട്ടിഷ് ബ്രാൻഡ് എംജി. അത്യാധുനിക ഓട്ടോമാറ്റിക് സംവിധാനങ്ങൾ വ്യക്തമാക്കുന്ന ടീസറാണ് എംജി പുറത്തുവിട്ടിരിയ്ക്കുന്നത്. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് വാഹനം വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പ്പ്പോർട്ടുകൾ. ഡൽഹി ഓട്ടോ എക്സ്പോയിൽ വാഹനത്തെ എംജി പ്രദർശിപ്പിച്ചിരുന്നു.   
 
ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററാണ് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി 90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
 
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണകടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി