Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുക്കിങ് 50,000വും കടന്ന് ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എംജി ഹെക്ടർ !

ബുക്കിങ് 50,000വും കടന്ന് ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എംജി ഹെക്ടർ !
, വെള്ളി, 21 ഫെബ്രുവരി 2020 (14:51 IST)
എം ജി ഹെക്ടർ ഇന്ത്യൻ വാഹന വിപണിയിൽ മികച്ച നേട്ടം കൈവരിക്കുകയാണ്. വാഹനത്തിനായുള്ള ബുക്കിങ് 50,000 കടന്നു. ഇരുപതിനായിരം ഹെക്ടർ യൂണിറ്റുകൾ ഇതിനോടകം തന്നെ എംജി നിരത്തുകളിലെത്തിച്ചിട്ടുണ്ട്. എംജി ഇന്ത്യയിലെത്തിച്ച രണ്ടാമത്തെ വാഹനം സിഎസ് ഇവിയും മികച്ച പ്രതികരണമാണ് നേടുന്നത്. 
 
2019 ജൂൺ 27നാണ് എംജി ഹെക്ടർ വിപണിയിലെത്തിയത്. വില പുറത്തുവരുന്നതിന് മുൻപ് തന്നെ 10,000 ബുക്കിംഗാണ് എം ജി ഹെക്ടർ സ്വന്തമാക്കിയിരിക്കുന്നത്. ബുക്കിങ് അതിവേഗം 28,000ൽ എത്തിയതോടെ ഹെക്ടറിനായുള്ള ബുക്കിങ് എംജി താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് 2019 സെപ്തംബർ 29നാണ് ബുക്കിങ് പുനരാരംഭിച്ചത്. 
 
143 പിഎസ് പവറും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിന്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉണ്ടാവുക. ഡബിൾ ക്ലച്ച് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭിക്കും. ഓട്ടോകാർ റിപ്പോർട്ടുകൾ അനുസരിച്ച് ഈ എഞ്ചിൻ വേരിയന്റിന് 14.16 കിലോമീറ്റർ മൈലേജ് ലഭിക്കും. 170 പി എസ് പവറും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. ഈ എഞ്ചിന് പതിപ്പിനും 6 സ്പീഡ് മാനുവൽ ഗിയബോക്സാണ് ഉണ്ടാവുക. 17.41 കിലോമീറ്ററാണ് ഡീസൽ എഞ്ചിൻ പതിപ്പിന്റെ ഇന്ധനക്ഷമത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാനരൻമാർ ട്രംപിനെ തടയുമോ എന്ന് ഭയം, എയർപോർട്ട് പരിസരത്തെ കുരങ്ങൻമാരെ നാടുകടത്തി അഹമ്മദാബാദ് വിമാനത്താവള അധികൃതർ