Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വര്‍ഷത്തെ കാലാവധിയും അതിശയിപ്പിക്കുന്ന വിലക്കുറവുമായി മൈക്രോസോഫ്റ്റ് ഓഫിസ് !

മൈക്രോസോഫ്റ്റ് ഓഫിസിന് 2,115 രൂപ വരെ വിലക്കിഴിവ്

ഒരു വര്‍ഷത്തെ കാലാവധിയും അതിശയിപ്പിക്കുന്ന വിലക്കുറവുമായി മൈക്രോസോഫ്റ്റ് ഓഫിസ് !
, ശനി, 26 നവം‌ബര്‍ 2016 (11:12 IST)
ലോകത്തെ ഏറ്റവും മികച്ച ഓഫിസ് സൂട്ടായ മൈക്രോസോഫ്റ്റ് ഓഫിസിനു വന്‍ വിലക്കുറവ്. ഒരു വര്‍ഷത്തെ കാലവധിയുള്ള മൈക്രോസോഫ്റ്റ് ഓഫിസ് 365 ഹോമിന്  4,199 രൂപയായിരുന്നു വില. എന്നാല്‍ അതേ കാലാവധിയില്‍ 2,789 രൂപയ്ക്കാണ് മൈക്രോസോഫ്റ്റ് ഓഫിസ് ലഭ്യമാകുക.  
 
പിസിയിലും മാക്കിലും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്ന ഈ സൂട്ട് സോഫ്റ്റ്‌വെയര്‍ അഞ്ചു വരെ പിസി, മാക്, ടാബ്‌ലറ്റ് അല്ലെങ്കില്‍ ഫോണുകളില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ സാധിക്കു. കൂടാതെ മാസം 420 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനും വണ്‍ ടി ബി വണ്‍ഡ്രൈവ് ക്ലൗഡ് സ്റ്റോറെജും ഈ സോഫ്റ്റ്‌വെയറിനൊപ്പം ലഭിക്കും.
 
5,999 രൂപ വിലയുണ്ടായിരുന്നു ഓഫിസ് ഹോം ആന്‍ഡ് സ്റ്റുഡന്റ് 2016ന് 3,884 രൂപയാണ് വില. ഇത് ഒരു പിസിയില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. വേഡ്, എക്‌സല്‍, പവര്‍പോയിന്റ്, വണ്‍നോട്ട് എന്നിവയായിരിക്കും ഓഫിസ് ഹോം ആന്‍ഡ് സ്റ്റുഡന്റില്‍ ലഭ്യമാകുക. 
 
മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ ഓഫര്‍ ലഭ്യമാകുക. എന്നാല്‍ ഈ വിലക്കുറവ് എത്ര നാളത്തേക്കു തുടരും എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യൂബൻ ഇതിഹാസം ഫിദൽ കാസ്ട്രോ അന്തരിച്ചു