Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈൽ നമ്പർ നൽകാതെ ഇനി വാഹനം നിരത്തിലിറക്കാനാവില്ല. നിയമം ഉടൻ !

മൊബൈൽ നമ്പർ നൽകാതെ ഇനി വാഹനം നിരത്തിലിറക്കാനാവില്ല. നിയമം ഉടൻ !
, വ്യാഴം, 12 ഡിസം‌ബര്‍ 2019 (14:55 IST)
വാഹനം നിരത്തിലൂടെ ഓടിക്കണം എങ്കിൽ ഇനി വാഹന ഉടമയുടെ മൊബൈൽ നമ്പർ മോട്ടോർ വാഹന ഡിപ്പാർട്ട്‌മെന്റിന് നൽകണം. അടുത്ത വർഷം തുടക്കം മുതൽ തന്നെ ഈ നിയമം നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെ വെഹിക്കിൾ ഡേറ്റാബേസിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.    
 
വാഹന ഉടമയുടെ മൊബൈൽ നമ്പർ വെഹിക്കിൾ ഡേറ്റാബേസുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട ഒരു സേവനവും ലഭ്യമാകില്ല. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വാഹന രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകശ കൈമാറ്റം എന്നീ സേവനങ്ങൾ ഇപ്പോൾ തന്നെ വെഹിക്കിൾ ഡേറ്റാബേസിലുടെ തന്നെയാണ് നടക്കുന്നത്. 
 
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒൺലൈൻ വഴിയായതിനാൽ ഓടിപി വെരിഫൈ ചെയ്യുന്നതിനെല്ലാം മൊബൈൽ നമ്പർ നൽകണം എങ്കിലും ഇത് വെഹിക്കിൾ ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്നില്ല. ഇനി മുതൽ വാഹനം രജിസ്റ്റർ ചെയ്യാനായി നൽകുന്ന അപേക്ഷയിൽ മൊബൈൽ നമ്പർ നൽകൽ നിർബന്ധമായി മാറും. ഈ നമ്പർ വാഹനത്തിന്റെയും ഉടമസ്ഥന്റെയും വിശദാംശങ്ങൾക്കൊപ്പം വെഹിക്കിൾ ഡേറ്റാബേസിൽ ചേർക്കപ്പെടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; തല മൊട്ടയടിച്ച് വെൽഫെയർ അസോസിയേഷന്‍റെ പ്രതിഷേധം