Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാംസങ് ഗാലക്സി എസ്7, വൺ പ്ലസ് ത്രീ; ചാര്‍ജിങ്ങില്‍ മികച്ചതാരെന്ന് കണ്ടെത്തി

സാംസങ് ഗാലക്സി എസ്7 നേക്കാ‌ള്‍ ചാര്‍ജിങ്ങില്‍ മികച്ചത് വൺ പ്ലസ് ത്രീ

മൊബൈല്‍
, ഞായര്‍, 14 ഓഗസ്റ്റ് 2016 (13:18 IST)
മൊബൈല്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോണുകളില്‍ ഒന്നാണ് വണ്‍ പ്ലസ് ത്രീ. വണ്‍ പ്ലസ് ടുവിനുണ്ടായ പോരായ്മകള്‍ എല്ലാം പരിഹരിച്ചാണ് ത്രീ വിപണിയിലെത്തിയത്. 6 ജിബി റാം എന്നത് ത്രീയുടെ പ്രത്യേകതയാണ്. 4 ജിബി റാം 32 ജിബി ഇന്റേണല്‍ മെമ്മറി, കോര്‍ണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസ്, 64 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള വണ്‍ പ്ലസ് ത്രീ ഇതിനോടകം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.
 
എന്നാല്‍ കമ്പനി പുറത്തിറക്കിയ പുതിയ ഫോണിന്റെ ചാര്‍ജിങ് വിഡീയോ ആണ് ഇപ്പോള്‍ ടെക് ലോകം ചര്‍ച്ച ചെയ്യുന്നത്. ഫാസ്റ്റ് ഡാഷ് ചാര്ജി‍ങ് സംവിധാനവുമായാണ് കമ്പനി വന്‍ പ്ലസ് ത്രീ പുറത്തിറക്കിയത്. ഫോന്‍ ഇറക്കി ഒരുമാസം കഴിഞ്ഞപ്പോള്‍ ചാര്ജി‍ങ് ടെക്നോളജിയെക്കുറിച്ച് സാംസങ് ഫോണുമായി താരതമ്യം ചെയ്യുന്ന വീഡിയോയാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. 
 
വണ്‍ പ്ലസ് ത്രീ, സാംസങ് ഗാലക്സി എസ്7 എന്നീ ഫോണുകള്‍ ഒരേ സമയത്ത് ചാറ്ജ് ചെയ്ത് തങ്ങളാണ് മികച്ചതെന്ന് പ്രഖ്യാപിക്കുകയാണ് വിഡിയോയില്‍. ഇതില്‍ മികച്ച് നില്‍ക്കുന്നത് വണ്‍ പ്ലസ് ത്രീ തന്നെ. 3000 എംഎഎച്ച് ബാറ്ററി ലൈഫാണ് ഇരു ഫോണുകള്ക്കും‍ കമ്പനി അവകാശപ്പെടുന്നത്. ഇവ രണ്ടും അടുത്തടുത്ത് വച്ച് ചാർജിങ് നടത്തുന്നു. ആദ്യത്തെ അര മണിക്കൂർ ചാർജ് ചെയ്തു കഴിയുമ്പോൾ സാസങ് ഗാലക്സി 50 ശതമാനം ചാർജാകുന്നു. ഇതേസമയം വൺ പ്ലസ് ത്രീയിൽ 64 ശതമാനം ചാർജിങ് നടക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്കും പിതാവിനു നേരെ ആസിഡ് ആക്രമണം