Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (18:48 IST)
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി 5.91 ലക്ഷമായി. 10,70,859 കോടി രൂപയാണ് ഈ കാലയളവിലെ സര്‍ക്കാരിന്റെ ചെലവ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനത്തില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 
 
സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ഓഗസ്റ്റ് അവസാനത്തോടെ 5.91 ലക്ഷം കോടിയായിട്ടുണ്ട്. 2018-19 വര്‍ഷത്തേക്കുള്ള ചെലവ് 6.24 ലക്ഷം കോടിരൂപയുടെ 94.7 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 96.1 ശതമാനമായിരുന്നു.
 
9,38,641 കോടി രൂപ നികുതി വരുമാനത്തില്‍ നിന്നും 1,32,218 കോടി രൂപ മൂലധന അക്കൗണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്. ഓഗസ്റ്റ് വരെ 4,79,568 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്. . കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോടതിയുടെ സ്റ്റേ വകവെക്കില്ല; സമരവുമായി മുന്നോട്ടുതന്നെയെന്ന് കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ