മുംബൈ: റിസര്‍വ് ബാങ്കിന്റെ നയപരമായ തീരുമാനങ്ങളിലുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വിപണിയിൽ കടുത്ത പ്രത്യാഘതം സൃഷ്ടിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യുട്ടി ഗവർണർ വിരാൽ ആചാര്യയുടെ മുന്നറിയിപ്പ്.
1935ലെ റിസര്‍വ് ബാങ്ക് നിയമവും 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമവും അനുസരിച്ച് ആർ ബി ഐക്ക് വിപുലമായ അധികാരങ്ങളുണ്ട്. എന്നാൽ പ്രാബാല്യത്തിൽ എത്രത്തോളം അധികാരം ഉണ്ട് എന്ന കാര്യം വളരെ പ്രധാനമാണ്. കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര സ്വഭാവത്തിൽ കൈകടത്തുന്ന സർക്കാരുകൾ വിപണിയില്ലെ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരും.
സർക്കാർ തീരുമാനങ്ങൾ ട്വന്റി20 മത്സങ്ങൾ പൊലെയാണ്. എന്നാൽ കേന്ദ്ര ബാങ്കിന് അത് പിന്തുടരാനാകില്ല. ആർ ബി ഐ സമയമെടുത്ത് സൂക്ഷ്മമായി ടെസ്റ്റ് മത്സരമാണ് കളിക്കുക നീണ്ടു നിൽക്കുന്ന സാമ്പത്തിക വളർച്ചക്ക് അതാണ് ഉപകാരപ്രദവുക എന്നും ആചാര്യ വ്യക്തമാക്കി.