അത്ഭുതാവഹമായ ഫീച്ചറുകളോടെ മൂന്നു പുതിയ സ്മാര്‍ട്ട് ഫോണുകളുമായി മോട്ടറോള വിപണിയിലേക്ക് !
മൂന്നു പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി മോട്ടറോള
മൂന്ന് പുതിയ സ്മാര്‍ട്ട് ഫോണുകളുമായി മോട്ടറോള എത്തുന്നു. മോട്ടോ ജി6, മോട്ടോ ജി6 പ്ലസ്, മോട്ടോജി6 പ്ലെ എന്നീ ഫോണുകളുമായാണ് കമ്പനി എത്തുന്നത്. 2018ലായിരിക്കും ഈ ഫോണുകള്‍ വിപണിയിലെത്തുക എന്നാണ് ട്വിറ്റര്‍ അധിഷ്ഠിത ടിപ്സ്റ്ററായ ഇവാന്‍ ബ്ലാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മോട്ടറോള ഈ വര്‍ഷത്തെ ജി5ല്‍ പ്ലെ എഡിഷനു പകരം മറ്റു മോഡലുകളായ മോട്ടോ ജി5 എസും മോട്ടോ ജി5എസ് പ്ലസുമായിരുന്നു പ്രഖ്യാപിച്ചിച്ചിരിന്നത്. ജി6 , ജി6 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് പ്ലെ എഡിഷന്‍ മോട്ടോ ജി ഉല്പന്നനിരയിലേക്ക് മടങ്ങി എത്തുന്നത്.
സ്നാപ്ഡ്രാഗണ്‍ 636 എസ്‌ഒഎസ് 5ജി നെറ്റ്‌വര്‍ക്കില്‍ സ്നാപ്ഡ്രാഗണ്‍ എക്സ്50 5ജി മോഡം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. മോട്ടോ ജി 6 സീരിസ് ഈ മോഡത്തോട് കൂടിയായിരിക്കും എത്തുകയെന്ന് പ്രതീക്ഷിക്കാമെന്നും ട്വീറ്റില്‍ പറയുന്നു.