പുതിയ കാലത്ത് പണം ഇൻവെസ്റ്റ് ചെയ്യുന്നതിനായി നിരവധി മാർഗങ്ങൾ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. നമ്മുടെ സ്മാർട്ട്‌ഫോണുകൾ വഴി തന്നെ ഇൻവെസ്റ്റ് ചെയ്യാം എന്നതാണ് ഇതിനെ സിംപിളക്കുന്നത്. പക്ഷേ നിക്ഷേപിക്കാൻ പോകുന്ന മ്യൂച്വൽ ഫണ്ട് പ്ലാനിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം എന്ന് മാത്രം.
വാട്ട്‌സ് ആപ്പിലൂടെ നമുക്ക് മ്യുച്വൽ ഫണ്ടിലേക്ക് പണം ഇൻവെസ്റ്റ് ചെയ്യാൻ സധിക്കും. എന്നാൽ എല്ലാതരം മ്യൂചൽ ഫണ്ടുകളും, കമ്പനികളും വാട്ട്‌സ് ആപ്പ് വഴി നിക്ഷേപം സ്വീകരിക്കുന്നില്ല അധികം വൈകതെ തന്നെ എല്ലാ കമ്പനികളും ഈ രീതിയിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈരീതി ഉപയോഗപ്പെടുത്താനാകൂ. ഇതിനായി ചെയ്യേണ്ടത് വാട്ട്സ് ആപ്പിലൂടെ നിക്ഷേപം സ്വീകരികുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റിൽ കയറി നിക്ഷേപകന്റെ മൊബൈൽ നമ്പർ നൽകിയ ശേഷം ടേംസ് ആൻഡ് കണ്ടീഷൻ അംഗീകരിക്കുക
കെവൈസി പൂർത്തിയാക്കിയവർക്ക് മത്രമേ ഇത്തരത്തിൽ ഇൻവസ്റ്റ് ചെയ്യാൻ സാധിക്കു. ഇത് ഉറപ്പുവരുത്തുന്നതിനായി വെബ്‌സൈറ്റ് പാൻ, ആധാര നമ്പരുകൾ ആവശ്യപ്പെടും. ഒറ്റത്തവണയായോ ഘടുക്കളായോ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും. ഫണ്ടിന്റെ പേരും നിക്ഷേപിക്കുന്ന തുകയും നൽകുക എന്നതാണ് അടുത്തത്.
ഇത് നൽകിക്കഴിഞ്ഞാൽ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ ഒരു വിൻഡോ ഓപ്പണാകും. തെറ്റുണ്ടെങ്കിൽ തിരുത്താം. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ നൽകിയ മൊബൈൽ നമ്പരിലേക്ക് ഒരു ഒടിപി വരും. ഇത് നൽകിയാൽ യുണീക് രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ നെറ്റ് ബാങ്കിങ് വെബ്സൈറ്റിൽ നൽകിയാൽ നിക്ഷേപം ആരംഭിക്കാം.