Webdunia - Bharat's app for daily news and videos

Install App

എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ഇഷ്ടമാണ്, എല്‍ ആന്റ് ടി ചെയര്‍മാന് മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

അഭിറാം മനോഹർ
ഞായര്‍, 12 ജനുവരി 2025 (09:20 IST)
Subrahmanyam- Anand Mahindra
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നും വീട്ടില്‍ എത്രനേരം ഭാര്യയെ നോക്കിയിരിക്കാന്‍ സാധിക്കുമെന്നുമുള്ള എല്‍ ആന്റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ജോലിയുടെ അളവിലല്ല ജോലിയുടെ ഗുണനിലവാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര തന്റെ ഭാര്യയെ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ തനിക്കാവുമെന്നും തനിക്കത് ഇഷ്ടമുള്ള കാര്യമാണെന്നും വ്യക്തമാക്കി.
 
ദില്ലിയില്‍ നടന്ന വീക്ഷിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി സമയം സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ തന്നെ തെറ്റാണെന്നും ജോലി സമയം കൂട്ടുന്നതിലല്ല ഗുണനിലവാരത്തിലാണ് കാര്യമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ കമ്പനിയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഞായറാഴ്ചയും ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് എല്‍ ആന്റ് ടി ചെയര്‍മാന്‍ പറഞ്ഞത്. ചൈനയിലെ പോലെ ആഴ്ചയില്‍ 90 മണിക്കൂര്‍ ആളുകള്‍ ജോലി ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി എന്ത് വേണം!, മെസി ഒക്ടോബർ 25ന് കേരളത്തിൽ, 7 ദിവസം സംസ്ഥാനത്ത്, പൊതുപരിപാടികളിലും ഭാഗമാകും

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments