ഹ്യുണ്ടായ് ഐ30യ്ക്ക് ശക്തമായ മറുപടി നല്‍കാന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് വിപണിയിലേക്ക് !
സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു
സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പെര്‍ഫോര്‍മന്‍സ് വേര്‍ഷനായ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് വിപണിയിലേക്കെത്തുന്നു. 2005 ല്‍ ആദ്യമായി അവതരിച്ച സ്വിഫ്റ്റ് സ്‌പോര്‍ട്ട്, 2018 ആദ്യത്തോടെ ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ സ്‌പോര്‍ട്ടിയര്‍ ഇന്റീരിയറും എക്‌സ്റ്റീരിയറുമാണ് ഈ ഹാച്ചില്‍ കമ്പനി നല്‍കിയിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് സ്വിഫ്റ്റില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപഘടനയാണ് സ്‌പോര്‍ട്ടിന് ലഭിക്കുന്നത്. എയ്റോ കിറ്റ്, സ്‌പോര്‍ട്ടി വീല്‍ ആര്‍ച്ചസ്, സ്‌പെഷ്യല്‍ അലോയ് വീല്‍, ലെതര്‍ സ്റ്റീയറിംഗ് വീല്‍, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌പോര്‍ട് പെഡലുകള്‍, സ്‌പോര്‍ട് സീറ്റുകള്‍, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഇന്റീരിയറിനെ മനോഹരമാക്കുന്നു.
റീട്യൂണ്‍ ചെയ്ത 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ്14സി പെട്രോള്‍ എഞ്ചിനാകും 2017 സ്വിഫ്റ്റ് സ്‌പോര്‍ട്ടിന് കരുത്തേകുക. 147 ബി എച്ച് പി കരുത്തും 245 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. അതേസമയം, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനാകും ഇന്ത്യന്‍ വരവില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.