Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലെനോയെ പൂട്ടാന്‍ ഹ്യുണ്ടായ്; പുതിയ എലൈറ്റ് ഐ20 വിപണിയില്‍

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 എത്തി

new hyundai elite i20
, ഞായര്‍, 9 ഏപ്രില്‍ 2017 (12:33 IST)
എലൈറ്റ് ഐ20 യുടെ പുതിയ വേര്‍ഷനുമായി ഹ്യുണ്ടായ് വീണ്ടും ഇന്ത്യന്‍ വിപണിയില്‍. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ മത്സരം കടുത്തതോടെയാണ് ഹ്യുണ്ടായിയും പുത്തന്‍ എലൈറ്റ് ഐ20യുമായി എത്തിയിരിക്കുന്നത്. 5.36 ലക്ഷം രൂപയാണ് എലൈറ്റ് ഐ20 യുടെ പ്രാരംഭ വില. എലൈറ്റ് ഐ20 യുടെ ടോപ് എന്‍ഡ് വേരിയന്റിന് 8.51 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂമിലെ വില. 
 
webdunia
സുരക്ഷാ ക്രമീകരണങ്ങളും ബ്രാന്‍ഡ് ന്യൂ ഡിസൈന്‍ ഫീച്ചറുകളും ഉള്‍പ്പെടെ ഒരുപാട് സവിശേഷതകളാണ് പുതിയ എലൈറ്റ് ഐ20 എത്തിയിരിക്കുന്നത്. ഡ്യൂവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളാണ് ഈ ഹാച്ചിന്റെ പ്രധാന പ്രത്യേകത. ഫാന്റം ബ്ലാക് റൂഫിംഗോട് കൂടിയ പോളാര്‍ വൈറ്റ് ബോഡി, ഫാന്റം ബ്ലാക്ക് റൂഫിംഗോട് കൂടിയ റെഡ് പാഷന്‍ ബോഡി എന്നീ കളര്‍ വേരിയന്റുകളിലാണ് എലൈറ്റ് ഐ20 ലഭ്യയിട്ടുള്ളത്. 
 
webdunia
ഇന്റീരിയറിലും ഏറെ സ്റ്റൈലിഷ് സ്വഭാവം കൊണ്ടുവരാന്‍ ഐ20യ്ക്ക് സാധിച്ചിട്ടുണ്ട്. ഓറഞ്ചില്‍ ഒരുക്കിയ ബ്ലാക്ക് ഫിനിഷിംഗ് ഈ വാഹനത്തിന് സ്‌പോര്‍ടി ലുക്ക് നല്‍കുന്നു. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനില്‍ എത്തുന്ന AVN സിസ്റ്റമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആറ് എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും എലൈറ്റ് ഐ20 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
webdunia
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സോട് കൂടിയ 1.2 ലിറ്റര്‍ കപ്പാ ഡ്യൂവല്‍ VTVT പെട്രോള്‍ എഞ്ചിന്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോട് കൂടിയ 1.4 ലിറ്റര്‍ ഡ്യുവല്‍ VTVT പെട്രോള്‍ എഞ്ചിന്‍, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോട് കൂടിയ 1.4 U2 CRDi ഡീസല്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. മാരുതി ബലെനോയോടായിരിക്കും പുതിയ എലൈറ്റ് ഐ20 മത്സരിക്കേണ്ടി വരുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഫീച്ചറുകള്‍, അമ്പരിപ്പിക്കുന്ന വില; ഹോണര്‍ 6X ഞെട്ടിക്കുന്നു !