മിഡ്‌സൈസ് സെഡാനായ വെര്‍ണയുടെ പുതിയ പതിപ്പിൻ വിപണിയിലെത്തിച്ച് ഹ്യൂണ്ടായ്. കൂടുതൽ പ്രീമിയം ഫീച്ചറുകളുമായി എത്തിയിരിയ്ക്കുന്ന വാഹനത്തിന് 9.30 ലക്ഷം രൂപ മുതല്‍ 15.09 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിലെ വില. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
1.5 ലീറ്റര്‍ പെട്രോള്‍ മാനുവല്‍ പതിപ്പിന് 9.30 ലക്ഷം രൂപ മുതല്‍ 13.84 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 11.95 ലക്ഷം മുതല്‍ 13.84 ലക്ഷം രൂപ വരെയുമാണ് വില. 1.0 ലിറ്റർ പെട്രോള്‍ എന്‍ജിൻ ഏഴു സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ പതിപ്പിന് 13.99 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവലിന് 10.65 ലക്ഷം മുതല്‍ 13.94 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 13.20 ലക്ഷം മുതല്‍ 15.09 ലക്ഷം വരെയുമാണ് വില.
ബ്ലൂലിങ്ക് കണക്റ്റുവിറ്റി അടക്കം 45 പ്രീമിയം കണക്ടഡ് ഫീച്ചറുകളുമായാണ് വാഹനം എത്തുന്നത്. ഡിസൈനിൽ തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ട് പുതിയ വെർണയിൽ. ഡിജിറ്റല്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എമര്‍ജന്‍സി സ്റ്റോപ് സിഗ്‌നല്‍, വയര്‍ലൈന്‍ ഫോണ്‍ ചാര്‍ജര്‍, റിയര്‍ യുഎസ്ബി ചാര്‍ജര്‍ ഇങ്ങനെ പോകുന്നു പുതിയ ഫീച്ചറുകൾ. ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ മൂന്ന് ഓട്ടമാറ്റിക് ട്രാൻമിഷനുകളിലാണ് പുതിയ വെര്‍ണ എത്തുന്നത്.