ലാൻഡ് റോവർ ഡിഫൻഡർ ഒക്ടോബർ 15ന് വിപണിയിലേയ്ക്, ബുക്കിങ് ആരംഭിച്ചു

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (14:26 IST)
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡർ ഇന്ത്യൻ വിപണിയിലെത്തുന്നു. ഒക്ടോബർ 15ന് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും. ഡിജിറ്റൽ ലോഞ്ചിലൂടെയാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിയ്ക്കുക. ഡിഫൻഡറിനായുള്ള ബുക്കിങ് ലാൻഡ് റോവർ ആരംഭിച്ചു. വാഹനം നേരത്തെ തന്നെ ആഗോള വിപണികളിൽ സാനിധ്യമറിയിച്ചിരുന്നു. 
 
കൂടുതല്‍ കരുത്തുള്ളതും, ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്ക് ഡി7എക്സ് ആര്‍ക്കിടെക്ച്ചറിലാണ് വാഹനം ഒരുങ്ങിയിരിയ്ക്കുന്നത്, കാഴ്ചയിൽ കരുത്തൻ ലുക്ക് വെളിവാകുന്ന ഡിസൈൻ ശൈലിയാണ് ഡിഫൻഡറിന്. മുൻ മോഡലിലെ ബോക്സി രൂപ നിലനിർത്തുകയും എന്നാൽ ഡിസൈനിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പുതിയ പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ ഇന്റീരിയറിലെ സവിശേഷതകളാണ്.
 
296 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കാനാകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ലാൻഡ് റോവർ ഡിഫൻഡർ വിപണിയിലെട്ടുക. 3.0 ലിറ്റർ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പിലും വാഹനം വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് വിപണിയിലെത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments