Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർബൻ ക്രൂസർ വിപണിയിലെത്തിച്ച് ടൊയോട്ട, വില 8.40 ലക്ഷം മുതൽ

അർബൻ ക്രൂസർ വിപണിയിലെത്തിച്ച് ടൊയോട്ട, വില 8.40 ലക്ഷം മുതൽ
, വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (13:47 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസ്സയുടെ റീബാഡ്ജ് പതിപ്പ് അർബൻ ക്രൂസറിനെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. 8.40 ലക്ഷം മുതൽ 11.30 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. ഒക്ടോബർ പകുതിയോടെ വാഹനം നിരത്തുകളിൽ എത്തും. മിഡ് ഗ്രേഡ്, ഹൈ ഗ്രേഡ്, പ്രീമിയം ഗ്രേഡ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്.
 
മിഡ് ഗ്രേഡിലെ എംടി പതിപ്പിനാണ് 8.40 ലക്ഷം രൂപ വിലവരുന്നത്. ഈ വിഭാഗത്തിലെ എടി പതീപ്പിന്. 9.80 ലക്ഷം രൂപയാണ് വില. ഹൈ ഗ്രേഡ് എംടി പതിപിന് 9.15 ലക്ഷം രൂപ വില നൽകണം. ഹൈ ഗ്രേഡ് എടി പതിപ്പിന് 10.65 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയർന്ന വിഭാഗമായ പ്രീമിയം ഗ്രേഡ് എംടി പതിപ്പിന് 9.80 ലക്ഷം രൂപയും, ഈ വിഭാഗത്തിലെ എടി പതിപ്പിന് 11.30 ലക്ഷം രൂപയും നൽകണം.  
 
വാഹനത്തിനായി നേരത്തെ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. 11,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാം. അറ് മൊണോ ടോൻ കളർ ഓപ്ഷനുകളിലും മൂന്ന് ഡ്യുവൽ ടോൻ കളർ ഓപ്ഷനിലും വാഹനം ലഭ്യമാകും.വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ കെ15 ബി പെട്രോൾ എഞ്ചിനിലാണ്, അർബൻ ക്രൂസർ എത്തിയിരിയ്ക്കുന്നത്. 105 ബിഎച്ച്‌പി കരുത്തും 138 എൻഎം ടോർക്കും സൃഷ്ടിയ്ക്കാൻ ഈ എഞ്ചിന് സധിയ്ക്കും. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. 
 
ടോയോട്ട മാരുതി സുസൂക്കി സഹകരണത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് അർബൻ ക്രൂസർ. 2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചത്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം അർബൻ ക്രൂസറും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈഫ് മിഷന്റെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; വീടെന്ന സ്വപ്‌നം സഫലമാകുന്നത് 1285 കുടുംബങ്ങള്‍ക്ക്