കിടിലന്‍ ലുക്കുമായി മാരുതിയുടെ പുതിയ ഡിസയര്‍ നിരത്തില്‍
മാരുതിയുടെ പുതിയ ഡിസയര്‍ നിരത്തില്‍
വാഹനപ്രേമികളുടെ മനസറിഞ്ഞ് രൂപകല്‍പ്പന ചെയ്ത മാരുതിയുടെ ടോപ് സെല്ലിംഗ് സെഡാനായ
ഡിസയറിന്റെ ഏറ്റവും പുതിയ മോഡൽ നിരത്തിലെത്തി.
1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ് പുതിയ ഡിസയറിന്റെ വരവ്. പഴയ ഡിസയറിനേക്കാൾ ബൂട്ട് സ്പേസും ലെഗ് സ്പേസും വര്‍ദ്ധിപ്പിച്ച് കൗതുകമുണർത്തുന്ന ഡിസൈനാണ് പുതിയ മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്.
ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സും പെട്രോൾ, ഡീസൽ മോഡലുകളിൽ നല്‍കിയിട്ടുണ്ട്. ഡീസൽ മോഡലുകൾക്ക് 28.4 കിലോമീറ്ററും പെട്രോൾ മോഡലുകൾക്ക് 22 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഡിസയർ ഉറപ്പു നല്‍കുന്നത്.