Webdunia - Bharat's app for daily news and videos

Install App

കരസേനയിൽ ഇനി സഫാരി സ്റ്റോമിന്റെ പടയോട്ടം

സ്റ്റോമിന്റെ കരസേനയിലേക്കുള്ള കടന്നു വരവ് ജിപ്സികളെ പിൻവലിക്കുന്നതിന്റെ ഭാഗമായി

Webdunia
ശനി, 7 ഏപ്രില്‍ 2018 (14:35 IST)
കരസേനക്കായി ടാറ്റ പ്രത്യേഗം തയ്യാറാക്കിയ സഫാരി സ്റ്റോമിന്റെ ചിത്രങ്ങൾക്ക്  സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്. കരസേനയിൽ നിന്നും ജിപ്സി ഒഴിവാക്കാനാണ് സേന ഉദ്ദേശിക്കുന്നത്. ഇതിനു പകരം പുതിയ വാഹനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാറ്റ കമ്പനിയുമായി കരസേന കരാർ ഉണ്ടാക്കിയുരുന്നു. മറ്റു വാഹാന നിർമ്മാതാക്കളായ നിസ്സാനെയും മഹീന്ദ്രയേയും മറികടന്നാണ് ടറ്റാ കരാർ സ്വന്തമാക്കിയത്. 
 
ജനറൽ സർവീസ് 800 എന്ന വിഭാഗത്തിലാണ് സഫാരി സ്റ്റോമുകൾ കരസേനയുടെ ഭാഗമാവുക.  കരാറിന്റെ 
അടിസ്ഥാനത്തിൽ 3192 4X4 സഫാരി സ്റ്റോമുകൾ കമ്പനി കരസേനക്കായി നിർമ്മിച്ചു നൽകും. സേനയുടെ വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാറുള്ള കടുംപച്ച നിറത്തിലാണ് വാഹനങ്ങൾ നിർമ്മിച്ചു നൽകുന്നത്. 
 
ആർമി എഡിഷൻ വാഹനത്തിൽ എവിടെയും കമ്പനി ക്രോം ഫിനിഷ് നൽകിയിട്ടില്ല. വാഹനത്തിന്റെ ഇടതു പിന്‍ഭാഗത്ത് ഫെന്‍ഡറില്‍ ജെറി കാന്‍ ഹോള്‍ഡറും ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. കരസേനയുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഫ്രണ്ട് ബമ്പറിൽ സ്പോട്ട്‌ലൈറ്റുകൾ, പിന്നിൽ കൊളുത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.  
 
400 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാനാവുന്ന 154 ബിഎച്ച്പി  കരുത്തുള്ള എഞ്ചിനാണ് ആർമ്മിക്കായി പ്രത്യേഗം നിർമ്മിച്ച വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് നിലവിൽ സൈന്യത്തിന് 30000ത്തിലധികം ജിപ്സികൾ ഉണ്ട്. ഇവയെ ക്രമേണെ സൈന്യത്തിൽ നിന്നും പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റോമിന്റെ സൈന്യത്തിലേക്കുള്ള കടന്നുവരവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments