Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഡിജിറ്റൽ കറൻസികൾ സാധ്യമോ? പഠിക്കാനായി റിസർവ് ബങ്ക് സമിതിയെ നിയോഗിക്കുന്നു

രാജ്യത്ത് ഡിജിറ്റൽ കറൻസികൾ സാധ്യമോ? പഠിക്കാനായി റിസർവ് ബങ്ക് സമിതിയെ നിയോഗിക്കുന്നു
, വെള്ളി, 6 ഏപ്രില്‍ 2018 (11:50 IST)
ന്യൂഡൽഹി: ഡിജിറ്റൽ കറൻസികളുടെ സാധ്യതയെ കുറിച്ച് പഠിക്കുമെന്ന് റിസർവ് ബങ്ക് ഒഫ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി നടന്നുകൊണ്ടിരുന്ന മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗത്തിലാണ് ഡിജിറ്റൽ കറൻസികളുടെ രാജ്യത്തെ സാധ്യതകളെ കുറിച്ച് നിർദേശങ്ങൾ ഉയർന്നത്.
 
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധമായ ചർച്ചകൾ നടന്നതായി റിസർവ് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചു. ഡിജിറ്റൽ കറൻസികൾക്ക് ലോകരാജ്യങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് ഡിജറ്റൽ കറൻസികളുടെ സാധ്യത തേടുന്നത്. വിഷയത്തിൽ വിവിധ മന്ത്രാലായങ്ങളിൽ നിന്നും വിദഗ്ധരെ ഉൾപ്പടുത്തി സമിതി രൂപീകരിച്ച് പഠനം നടത്തുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.പി. കനുംഗോ വ്യക്തമാക്കി.  
 
ഇന്ത്യയിൽ ഡിജിറ്റൽ കറൻസികളുടെ സാധ്യതയും അവ കൊണ്ടൂവരുമ്പോൾ നടപ്പിലാക്കേണ്ട ചട്ടങ്ങളെക്കുറിച്ചും മാർഗ്ഗനിർദേശങ്ങളെ കുറിച്ചും  സമിതി പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതികിന്റെ ഭാഗമായാണ് ഈ നടപടി.
 
അതേസമയം ബിറ്റ്കോയിൻ ഉൾപ്പടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ കറൻസി ഇടപാടുകളിൽ  ഉത്തരവാദിത്വം റിസർവ് ബാങ്ക് ഏറ്റെടുക്കില്ല എന്ന് നേരത്തെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സല്‍മാന്‍ ഖാനു ജാമ്യമില്ല, വിധി നാളെ; ഭീഷണിയുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ