Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പോർട്ടി ലുക്ക്, പ്രീമിയം ഇന്റീരിയര്‍, തകര്‍പ്പന്‍ മൈലേജ്; പുത്തന്‍ സ്വിഫ്റ്റുമായി മാരുതി !

മൈലേജ് കൂട്ടി പുതിയ സ്വിഫ്റ്റ്

Maruti Suzuki Swift
, ബുധന്‍, 21 ഡിസം‌ബര്‍ 2016 (11:04 IST)
മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ വിപണിയിലെത്തിക്കുന്നു. ജാപ്പനീസ് വിപണിയിലുള്ള സ്വിഫ്റ്റിന്റെ ചിത്രമാണ് പുതിയ സ്വിഫ്റ്റ് എന്നപേരില്‍ ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. അടുത്ത വർഷം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഈ മോ‍ഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയാകും എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 
webdunia
മികച്ച സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരം കുറവാണ് പുത്തൻ ‘സ്വിഫ്റ്റി’നു. അതുകൊണ്ടുതന്നെ കാഴ്ചയിൽ മാത്രമല്ല,  ഇന്ധനക്ഷമതയിലും പ്രകടനക്ഷമതയിലുമെല്ലാം പുതിയ ‘സ്വിഫ്റ്റ്’ മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
 
പ്രീമിയം ഇന്റീരിയറാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനത്തിനുള്ള പുത്തൻ ‘സ്വിഫ്റ്റ്’ വരുന്ന ഒക്ടോബറിൽ നടക്കുന്ന പാരിസ് ഓട്ടോ ഷോയിലാവും അരങ്ങേറ്റം കുറിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കവിതയെഴുതി പോസ്റ്ററൊട്ടിച്ചു; മഹാരാജാസ് കോളജിലെ ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍