പുതുവര്‍ഷത്തിലും ടെലികോം രംഗത്തെ പോര് മുറുകുന്നു; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍!
ടെലികോം രംഗത്തെ പോര് മുറുക്കി പുതുവര്‍ഷത്തിലും ബിഎസ്എന്‍എല്‍
ജിയോയുടെ സൗജന്യ സേവനം നീട്ടിയതോടെ ജനുവരി ഒന്നുമുതല്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച പുതിയ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. നേരത്തെ പ്രഖ്യാപിച്ച 144, 399 രൂപയുടെ പ്ലാനുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 144 രൂപയുടെ റീചാര്‍ജിലൂടെ രാജ്യത്ത് എവിടേയ്ക്കും പരിധിയില്ലാതെ 28 ദിവസത്തേക്ക് വിളിക്കാന്‍ കഴിയും. കൂടാതെ 300 എം ബി നൈറ്റ് ഡാറ്റയും സൌജന്യമായി ലഭിക്കും.
എന്നാല്‍ 399 രൂപയുടെ റീചാര്‍ജിലൂടെ രാജ്യത്ത് എവിടേയുമുള്ള ഏത് നമ്പറിലേക്കും ഒരു മാസക്കാലം സൗജന്യമായി വിളിക്കാനും കൂടാതെ ഒരു ജിബി ഡാറ്റയും ലഭ്യമാകും. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്‍. സെപ്തംബര്‍ അഞ്ചിനാണ് 4ജി നെറ്റ്, കോള്‍ എന്നിവ സൗജന്യമാക്കി ജിയോ പുറത്തിറങ്ങിയത്. ഈ ഓഫറാണ് ഇപ്പോള്‍ മാര്‍ച്ച് വരെ നീട്ടിയിരിക്കുന്നത്.