Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കിക്ക്സി‘ലൂടെ ഇന്ത്യൻ വാഹന വിപണിയിൽ ഒരു കരുത്തുറ്റ കിക്കിന് തയ്യാറെടുത്ത് നിസാൻ

‘കിക്ക്സി‘ലൂടെ ഇന്ത്യൻ വാഹന വിപണിയിൽ ഒരു കരുത്തുറ്റ കിക്കിന് തയ്യാറെടുത്ത് നിസാൻ
, വെള്ളി, 23 നവം‌ബര്‍ 2018 (18:05 IST)
ഇന്ത്യൻ വിപണിയിൽ കിക്ക്സ് എന്ന പുത്തൻ എസ് യു വിയിലൂടെ കരുത്ത് കാട്ടാൻ തയ്യാറെടുക്കുകയാണ് നിസാൻ. അടുത്തകാലത്തായി ഇന്ത്യൻ വിപണിയിൽ നിസാന് വലിയ നേട്ടങ്ങാൾ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇത് കിക്ക്സിലൂടെ പരിഹരിക്കാനാകും എന്നാണ് നിസാൻ കണക്കുകൂട്ടുന്നത്.
 
ജനുവരിയോടെ ഇന്ത്യൻ നിരത്തുകളിൽ കിക്ക്സ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരവറിയിക്കുന്നതിന്റെ ഭഗമായി കിക്ക്സിന്റെ പുതിയ ടീസർ നിസാൻ പുറത്തുവിട്ടു. കരുത്തൻ ലുക്കിലാണ് നിസാൻ കിക്ക്സിനെ ഒരുക്കിയിരിക്കുന്നത്. ഗ്രാവിറ്റി ഫിലികെനര്‍ജി അബ്സോര്‍പ്ഷന് സംവിധാനത്തിലാണ് വാഹനത്തിന്റെ ബോഡി ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ആഘാതങ്ങളെ ചെറുക്കാൻ പ്രാപ്തമാണ് എന്നുമാത്രമല്ല ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് മികച്ച സുരക്ഷയും നൽകും.
 
വി-മോഷന്‍ ഗ്രില്ലുകളും, സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്‌ലാമ്പുകളും വാഹനത്തിന് കരുത്തുറ്റ രൂപഘടന നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. വലിയ ടെയില്‍ലാമ്പുകളും‍. ഉയര്‍ത്തിയ വിന്‍ഡ്ഷീൽഡും വാഹനത്തിന്റെ കരുത്തൻ ശൈലിയോട് ചേർന്നു നിൽക്കുന്നതുതന്നെ. 
 
ഓട്ടോമറ്റിക് ക്ലൈമറ്റ് കൺ‌ട്രോൽ സിസ്റ്റം, സ്മാർട്ഫോൺ ഇന്റഗ്രേഷൻ, സറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം, എന്നീ അത്യാധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
110 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ  ‍, 105 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് പൊലീസിന്റെ നടപടി: മുഖ്യമന്ത്രി